Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

പ്രണയസാഫല്യം; നടൻ ഉമാപതി രാമയ്യയും നടി ഐശ്വര്യ അർജുനും വിവാഹിതരായി

പ്രണയസാഫല്യം; നടൻ ഉമാപതി രാമയ്യയും നടി ഐശ്വര്യ അർജുനും വിവാഹിതരായി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടൻ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. ദീർഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അർജുൻ സർജ നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

സമുദ്രക്കനി, വിശാലിന്റെ പിതാവ് ജി കെ റെഡ്ഡി, കെ എസ് രവി കുമാർ, മുതിർന്ന നടൻ വിജയകുമാർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ജൂൺ 14 ന് ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വിവാഹവിരുന്ന് നടക്കും. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള ചടങ്ങിൽ പങ്കെടുക്കും.

2013 ൽ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018 ൽ അർജുൻ തന്നെ നായകനായ പ്രേമ ബരഹ എന്ന കന്നഡ/ തമിഴ് ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. ഇതിന്റെ കന്നഡ പതിപ്പ് അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൊല്ലിവിടവാ എന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്.

അദാകപ്പെട്ടത് മഗാജനങ്കളേ എന്ന ചിത്രത്തിലൂടെ 2017 ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാർ കുടുംബം, തിരുമണം, തണ്ണി വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP