Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

കൊച്ചി നഗരത്തെ സിനിമയുടെയും ഫാഷന്റേയും തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപനം; കേരളത്തിൽ സിനിമാ സംഘടനയുമായി ആർപിഐ(എ)

കൊച്ചി നഗരത്തെ സിനിമയുടെയും ഫാഷന്റേയും തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപനം; കേരളത്തിൽ സിനിമാ സംഘടനയുമായി ആർപിഐ(എ)

സ്വന്തം ലേഖകൻ

എറണാകുളം : കൊച്ചി നഗരത്തെ സിനിമയുടെയും, ഫാഷന്റേയും തലസ്ഥാനം ആക്കുക എന്നതാണ് ലക്ഷ്യം എന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത് വാല) സംസ്ഥാന പ്രസിഡന്റ് പി.ആർ സോംദേവ്. സോഫ്റ്റ് പവറിന്റെ വികസനം എന്ന ലക്ഷ്യത്തോടെയാണ് ആർ. പി. ഐ ( എ ) എന്ന രാഷ്ട്രീയ സംഘടയുടെ കീഴിൽ ഉപസംഘടനയായി റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ സിനിമ ,ഫാഷൻ ആൻഡ് ആർട്ട് എന്ന സംഘടന രൂപീകരിക്കുന്നതെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. ഫെഡറേഷന്റെ ഉദ്ഘാടനം നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി സംസ്ഥാന ചെയർമാൻ വി.വി.അഗസ്റ്റിൻ നിർവ്വഹിച്ചു.

മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷൻ സങ്കല്പങ്ങൾ മാറേണ്ടത് അനിവാര്യമാണന്ന് വി.വി.അഗസ്റ്റിൻ. രാജ്യത്തിന്റെ ഗതിവിഗതികൾ മാറ്റി മറിക്കുന്നത് ആധുനിക ഫാഷൻ സങ്കല്പങ്ങളാണന്ന് എൻ.പി.പി.ചെയർമാൻ പറഞ്ഞു. സിനിമ, ഫാഷൻ, ആർട്ട് രംഗത്ത് പ്രവർത്തിക്കുന്ന വർക്കുന്നവർക്ക് പുറമെ, മേൽപറഞ്ഞ മേഖലകളിൽ അഭിരുചിയുള്ള കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഭാരതീയർക്കും ഫെഡറേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം നൽകും. ഇതിനായി വോളന്റിയർ മെമ്പർഷിപ്പ് സംവിധാനം ഒരുക്കും. സംഘനയുടെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുള്ള സ്റ്റേറ്റ്, സോണൽ, ജനറൽ ബോഡി സംവിധാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

രാജ്യത്തിന് പുതിയൊരു ഫാഷൻ, സിനിമ ഇൻഡസ്ട്രി നിർവചിക്കാൻ വഴിയൊരുക്കുമെന്നും വിവിധ ഇന്റർനാഷണൽ സംസ്‌കാരിക സമ്മിറ്റുക്കൾ കൊച്ചി കേന്ദ്രീകരിച്ച് നടത്തുമെന്നും സോമനാഥ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP