Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരജും അനിയനും ചേർന്ന് ഒരുക്കുന്നത് കോഴിക്കോട് പശ്ചാത്തലമാക്കിയുള്ള പ്രണയകഥ; തിരക്കഥയും സംവിധാനവും നീരജ് തന്നെ; ചിത്രത്തിന്റെ ഷൂട്ടിങ് മെയിൽ തുടക്കം

നീരജും അനിയനും ചേർന്ന് ഒരുക്കുന്നത് കോഴിക്കോട് പശ്ചാത്തലമാക്കിയുള്ള പ്രണയകഥ; തിരക്കഥയും സംവിധാനവും നീരജ് തന്നെ; ചിത്രത്തിന്റെ ഷൂട്ടിങ് മെയിൽ തുടക്കം

ടനായും കൊറിയോഗ്രാഫറായുമെല്ലാം സിനിമയിൽ തിളങ്ങിയ താരമാണ് നീരജ് മാധവ്. ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുമായും നീരജ് മാധവ് എത്തി. ഇപ്പോളിതാ അനിയനൊപ്പം ചേർന്ന് സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് നടൻ. സഹോദരൻ നവനീത് മാധവുമായി ചേർന്നാണ് നീരജ് മാധവ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

കോഴിക്കോട് പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ ചിത്രമാണ് ഇരുവരും ചേർന്ന് ഒരുക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് മേയിൽ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് നീരജ് മാധവ് തന്നെയാണ്.സംഗീതത്തിനും ആക് ഷനും പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നീരജ് മാധവ് നായകനാകുന്ന ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 20 നു തിരുവനന്തപുരത്തു തുടങ്ങും. തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ രജീഷ് ലാൽ വംശ യാണ്. നഗരത്തിലെ കരിമഠം കോളനിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'ക'.നീരജിന്റെ ഒടുവിൽ റിലീസായ ചിത്രം അള്ള് രാമേന്ദ്രനാണ്.അതിൽ ഒരു ഗാനരംഗത്തിൽ മാത്രമാണ് നീരജ് പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ നവനീത് മാധവ് നീരജ് മാധവനെ നായകനാക്കി ഒരു മ്യൂസിക് ആൽബം സംവിധാനം ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP