Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

മോഹൻലാൽ ചിത്രത്തോട് നോ പറഞ്ഞത് കരിയറിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം; ആ തെറ്റിന് ആരെയും കുറ്റപ്പെടുത്താനില്ല: നീന കുറുപ്പ് മനസു തുറക്കുന്നു

മോഹൻലാൽ ചിത്രത്തോട് നോ പറഞ്ഞത് കരിയറിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം; ആ തെറ്റിന് ആരെയും കുറ്റപ്പെടുത്താനില്ല: നീന കുറുപ്പ് മനസു തുറക്കുന്നു

തിരുവനന്തപുരം: ആരും ആഗ്രഹിക്കുന്നത് പോലൊരു തുടക്കമാണ് സിനിമാ രംഗത്ത് നീന കുറുപ്പിന് ലഭിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമായിരുന്നു നീന അഭിനയം തുടങ്ങിയത്. എന്നാൽ, ഒന്നു രണ്ട് സിനിമകളിൽ ശോഭിച്ച ശേഷം പിന്നീട് സഹതാരം വേഷങ്ങളിലേക്ക് ഒതുങ്ങേണ്ടി വന്നു അവർക്ക്. പിന്നീട് മിനി സ്‌ക്രീനിലെയും സാന്നിധ്യമായി. നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ ടിവിയുടെ റിയാലിറ്റി ഷോയിൽ പങ്കെടുത്തു നീന. എന്തായാലും വലിയ നിലയിൽ ഉയരേണ്ടിയിരുന്ന സിനിമാ ജീവിതം ശോഭിക്കാത്തതിന് മറ്റാരെയും കുറ്റപ്പെടുക്കാൻ നിന തയ്യാറല്ല. എല്ലാം തന്റെ പഴിയാണെന്നാണ് നീന പറയുന്നത്.

മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം പാഴാക്കിയതാണ് നീന ചെയ്ത ഒരു തെറ്റ്. ഇതേക്കുറിച്ച് നീന പറയുന്നത് ഇങ്ങെനയാണ്: നീന കോളേജിൽ പഠിച്ചുക്കൊണ്ടിരുന്ന കാലത്താണ് മോഹൻലാലിന്റെ അമൃതം ഗമയയിലേക്ക് ഓഫർ വരുന്നത്. നീന നന്നായി ക്ഷീണിച്ചിരിക്കുന്ന സമയം, ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി സംവിധായകൻ ഹരിഹരൻ വണ്ണം കൂട്ടാൻ നീനയോട് ആവശ്യപ്പെട്ടു. തനിക്ക് മാറ്റങ്ങൾ വരുത്തി അഭിനയിക്കാൻ തയ്യാറല്ലന്ന് പറഞ്ഞ് നീന ആ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് ആ റോളിലേക്ക് ഹരിഹരൻ പാർവ്വതിയെ ക്ഷണിക്കുന്നത്. ചിത്രം പുറത്തിറങ്ങിപ്പോൾ സൂപ്പർ ഹിറ്റും, ഇങ്ങനെ പല ഹിറ്റ് ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിട്ടും നീന ആ ഓഫറുകളെല്ലാം വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇത് തെറ്റായിപ്പോയെന്നാണ് നീനയുടെ പക്ഷം.

Stories you may Like

ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്ക് എത്താനുള്ള തന്റെ ഗ്യാപ് വലുതായിരുന്നു. അതെല്ലാം എന്റെ തെറ്റാണ്. ഒരിക്കലും അതിന് താൻ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല. നീന പറയുന്നു. പല നല്ല ഓഫറുകൾ വന്നിട്ടും വേണ്ടെന്ന് താൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. സിനിമയ്ക്ക് അത്രയ്ക്ക് പ്രാധാന്യം മാത്രമേ താൻ കൊടുത്തിട്ടുള്ളുവെന്നും മംഗളത്തിന് നല്കിയ അഭിമുഖത്തിൽ നീനാ കുറുപ്പ് പറയുന്നു.

നല്ല ഓഫറുകൾ വന്നപ്പോഴും സിനിമയ്ക്കും സംവിധായകനും വേണ്ടി മാറാൻ ഞാൻ തയ്യാറായിരുന്നില്ല. ഹരിഹരന്റെ അമൃതം ഗമയ എന്ന ഹിറ്റ് ചിത്രത്തിൽ നിന്ന് ഞാൻ മാറിയതും അതുക്കൊണ്ട് തന്നെ. നീന കുറുപ്പ് പറയുന്നു. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് നീന കുറുപ്പ് സിനിമയിലെത്തുന്നത്. ചിത്രത്തിൽ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷമാണ് നീന അവതരിപ്പിച്ചത്. ഡ്രൈവൺ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് നീന ഒടുവിൽ അഭിനയിച്ചത്. ആസിഫ് അലിയാണ് ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത്. കൂടാതെ സന്ദീപ് അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന ആകാശത്തിനും ഭൂമിക്കും ഇടയിൽ എന്ന പുതിയ ചിത്രത്തിലും നീന കുറുപ്പ് അഭിനയിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP