Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'വെള്ളിത്തിരയിൽ കെട്ടിയാടിയ 90 ശതമാനവും പാഴ്‌വേഷങ്ങളായിരുന്നു; ജഗതി അഭിനയിച്ചതിൽ 99 ശതമാനവും തൊട്ടിപ്പടങ്ങളാണ്'; മനസു തുറന്ന് മലയാള സിനിമയുടെ മുടിചൂടാ മന്നൻ നെടുമുടി വേണു; ഭരത് ഗോപിയുടെ മരണ ശേഷം ഒരു ഭാഗം തന്നെ തളർന്നതുപോലെയായെന്നും കൺചലനങ്ങൾ കൊണ്ട് പോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നെന്നും നെടുമുടി

'വെള്ളിത്തിരയിൽ കെട്ടിയാടിയ 90 ശതമാനവും പാഴ്‌വേഷങ്ങളായിരുന്നു; ജഗതി അഭിനയിച്ചതിൽ 99 ശതമാനവും തൊട്ടിപ്പടങ്ങളാണ്'; മനസു തുറന്ന് മലയാള സിനിമയുടെ മുടിചൂടാ മന്നൻ നെടുമുടി വേണു; ഭരത് ഗോപിയുടെ മരണ ശേഷം ഒരു ഭാഗം തന്നെ തളർന്നതുപോലെയായെന്നും കൺചലനങ്ങൾ കൊണ്ട് പോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നെന്നും നെടുമുടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയപ്രതിഭയും അച്ഛൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരം നെടുമുടി വേണു മനസ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്തും സമൂഹ മാധ്യമത്തിലും ചർച്ചയായിരിക്കുന്നത്. താൻ അഭിനയിച്ച അഞ്ഞൂറിലധികം സിനിമകളിൽ കെട്ടിയാടിയത് പാഴ് വേഷങ്ങളായിരുന്നുവെന്നാണ് നെടുമുടി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. മാതൃഭൂമി അന്തർദേശീയ അക്ഷേരത്സവത്തിലാണ് നെടുമുടി തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

അഭിനയ ജീവിതത്തെ പറ്റി പറയുമ്പോഴാണ് അദ്ദേഹം വാചാലനാവുന്നത്. കുട്ടനാട്ടിലെ ഓട്ടേറെ കഥാപാത്രങ്ങൾ ഉള്ളിലുണ്ട്. ഓരോ വേഷം വരുമ്പോഴും അവർ എന്നെയെടുക്കൂ എന്ന് പറഞ്ഞ് എന്നിലേക്ക് വരാറുണ്ടെന്നും നമ്മളല്ലാത്ത മറ്റൊരാളായി നാം മാറിത്തീരുന്നതാണ് അഭിനയത്തിൽ നിന്നും ലഭിക്കുന്ന സന്തോഷമെന്നും നെടുമുടി പറയുന്നു. മലയാള സിനിമ കണ്ട മഹാരഥന്മാരുമായി തന്റെ അഭിനയ ജീവിതം തുടങ്ങാൻ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം സന്തോഷപൂർവ്വം പങ്കുവയ്ക്കുന്നു.

ഒപ്പം അഭിനയിച്ച നടന്മാരിൽ തിലകനേയും ജോണിനേയും, ജഗതിയേയും ഭരത് ഗോപിയേയും പറ്റി പറയുമ്പോൾ അദ്ദേഹം വാ തോരാതെയാണ് സംസാരിക്കുന്നത്. ജഗതിയെപ്പോലെ ഇങ്ങനെയൊരു നടനില്ല. എന്നാൽ അദ്ദേഹം ചെയ്ത 99 ശതമാനവും തൊട്ടിപ്പടങ്ങളാണെന്നും എന്നാൽ അവിസ്മരണീയമാക്കും വിധം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നും നെടുമുടി പറയുന്നു.

ഒരു സിനിമാ പ്രവർത്തകന് വേണ്ട അച്ചടക്കം ജോണിനില്ലെന്നും ഇങ്ങനെയൊന്നും ആകേണ്ട ആളായിരുന്നില്ല അദ്ദേഹമെന്നും നെടുമുടി കൂട്ടിച്ചേർത്തു. തിലകനെ പറ്റി പറയുമ്പോഴും മലയാളത്തിന്റെ പ്രിയതാരത്തിന് നൂറു നാവ് തന്നെ. നാടകത്തിൽ ശരീരം മുഴുവൻ ഉപയോഗിച്ച് വേണം അഭിനയിക്കാൻ. എന്നാൽ സിനിമയ്ക്ക് അതാവശ്യമില്ല. രണ്ട് മേഖലയിൽ തിലകന് വിജയിക്കാൻ സാധിച്ചുവെന്നും ശബ്ദനിയന്ത്രണത്തിലും അഭിനയത്തിലും തിലകൻ ഏറെ കഴിവുള്ളയാളായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഗോപിയുമായുള്ള കോമ്പിനേഷൻ സീനുകളുള്ള സിനിമകൾ പല പ്രമുഖ സംവിധായരുടെയും അണിയറയിൽ ഒരുങ്ങുമ്പോഴാണ് അദ്ദേഹം പോയത്. ഒരു ഭാഗംതന്നെ തളർന്നപോലെയായി. നിസ്സാരമായ കൺചലനങ്ങൾ കൊണ്ടുപോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. പുതു തലമുറയിലെ നടിമാർ സൗന്ദര്യ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്താൻ, കൂടുതൽ പഠിക്കാൻ അവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP