Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം' തിയറ്ററുകളിലേക്ക്; ഒക്ടോബർ ആറിന് റിലീസ്

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം' തിയറ്ററുകളിലേക്ക്; ഒക്ടോബർ ആറിന് റിലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.

ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു. കൂടാതെ ആലിഫ് ഷാ, അലൻ ബ്‌ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

സംവിധായകൻ കെ മഹേന്ദ്രനാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങൽ, എഡിറ്റിങ് - ശരൺ ജി ഡി, ഗാനരചന - സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം - രാജേഷ് വിജയ്, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം - ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം - അനിൽ നേമം, കോസ്റ്റിയും - തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി - അയ്യപ്പദാസ് , കളറിസ്റ്റ് - മഹാദേവൻ, സൗണ്ട് മിക്‌സ് - അനൂപ് തിലക്, ഓഡിയോ റിലീസ് - എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP