Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നസ്രിയ വെള്ളിത്തിരയിലേക്ക് വേഗം തിരിച്ചുവരും; പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും; ഭാവിയിൽ ഒരുമിച്ചും അഭിനയിക്കും: ഭാര്യയുടെ തിരിച്ചുവരവിനെ കുറിച്ച് ഫഹദ് ഫാസിലിന് പറയാനുള്ളത്

നസ്രിയ വെള്ളിത്തിരയിലേക്ക് വേഗം തിരിച്ചുവരും; പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും; ഭാവിയിൽ ഒരുമിച്ചും അഭിനയിക്കും: ഭാര്യയുടെ തിരിച്ചുവരവിനെ കുറിച്ച് ഫഹദ് ഫാസിലിന് പറയാനുള്ളത്

രിയറിൽ നേരിട്ട തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ശക്തമായ മടങ്ങിവരവിന് ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ആദ്യദിനം തന്നെ ലഭിച്ചതും. ഇതോടെ ഭാര്യ നസ്രിയ നസീമിന്റെ തിരിച്ചു വരവിനെ കുറിച്ചും ഫഹദ് മനസു തുറന്നു. വിവാഹശേഷം വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുന്ന നസ്‌റിയ ഉടൻ തിരിച്ചുവരുമെന്ന് ഫഹദ് ഫാസിലൽ ഉറപ്പു നൽകി.

ചിത്രം സംബന്ധിച്ചുള്ള ചർച്ചകൾ അണിയറയിൽ നടക്കുകയാണെന്നും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഫഹദ് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നസ്‌റിയയുടെ തിരിച്ചുവരവ് ആരുടെ ചിത്രത്തിലൂടെയാണെന്ന് വ്യക്തമായി പറയാത്ത ഫഹദ്, ഭാവിയിൽ തങ്ങൾ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്നും പറയുന്നു. വിവാഹശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും. നസ്‌റിയ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരാൻ കാരണമായെന്നും വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്നും ഫഹദ് പറഞ്ഞു.

ഇന്ന് റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന നസ്‌റിയ തിരിച്ചുവരുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ആദ്യമായാണ് ഫഹദ് ഇക്കാര്യം നേരിട്ട് പറയുന്നത്. സംസ്ഥാന പുരസ്‌കാര വേളയിൽ അധികം വൈകാതെ താൻ തിരിച്ചുവരുമെന്ന് നസ്‌റിയ പറഞ്ഞിരുന്നു.

സിനിമ ചെയ്യുന്നത് അവാർഡ് നേടാൻ വേണ്ടിയല്ല. സിനിമകളിലൂടെ പ്രേക്ഷകർ തന്നെ കൂടുതൽ മനസിലാക്കണമെന്നാണ് ആഗ്രഹമെന്നും അവരുടെ മുഖത്ത് ചിരി പടർത്താൻ സാധിക്കുന്ന സിനിമകൾ ചെയ്യാനാണ് മോഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തിൽ താനൊരു അന്തർമുഖനാണ്. എന്നാൽ സുഹൃത്തുകൾക്കൊപ്പം നിൽക്കുമ്പോൾ താൻ വളരെ സന്തോഷവാനാണെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിൽ അടുത്തകാലത്തായി എണ്ണം കുറഞ്ഞുവെന്നത് ശരിയല്ലെന്നും ഫഹദ് പറയുന്നു. പുതിയ പ്രോജക്ടുകൾ തെരഞ്ഞെടുക്കുമ്പോൾ ഇതുവരെ ചെയ്യാത്തത് ചെയ്യണമെന്നുണ്ട്. പുതിയ വിഷയങ്ങൾക്കായി കാത്തിരിക്കാൻ സമയമുണ്ടെന്നുതന്നെയാണ് താൻ കരുതുന്നതെന്നും ഫഹദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP