Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒന്നായിട്ട് അഞ്ച് വർഷം! എനിക്കിത് വിശ്വസിക്കാനാവുന്നില്ല'; വിവാഹ വാർഷികം ആഘോഷിച്ച് ഫഹദ് നസ്രിയ ജോഡികൾ; ഫഹദിനൊപ്പമുള്ള സെൽഫി പങ്ക് വച്ച് നസ്രിയ എഴുതിയ കുറിപ്പിന് താഴെ ആശംസകളുമായി ആരാധകരും

ഒന്നായിട്ട് അഞ്ച് വർഷം! എനിക്കിത് വിശ്വസിക്കാനാവുന്നില്ല'; വിവാഹ വാർഷികം ആഘോഷിച്ച് ഫഹദ് നസ്രിയ ജോഡികൾ; ഫഹദിനൊപ്പമുള്ള സെൽഫി പങ്ക് വച്ച് നസ്രിയ എഴുതിയ കുറിപ്പിന് താഴെ ആശംസകളുമായി ആരാധകരും

സ്വന്തം ലേഖകൻ

ലയാളത്തിന്റെ സൂപ്പർ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് ഇന്നലെ അഞ്ച് വർഷം തികയുകയായിരുന്നു.2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായി ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നായത്.

അഞ്ചാം വിവാഹ വാർഷിക ദിനത്തിന്റെ സന്തോഷം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.'ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 5 വർഷം. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇനിയും ഒരുപാട് വർഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ട്.' നസ്രിയ ഫേസ്‌ബുക്കിൽ കുറിച്ചു. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നസ്രിയയുടെ കുറിപ്പ്.ലൈഫ് ബെസ്റ്റ് ഗിഫ്റ്റ്' എന്നും നസ്രിയ ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
നസ്രിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി ഫേസ്‌ബുക്ക് പേജിലെത്തിയത്.

Stories you may Like

ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുന്ന നസ്രിയ അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെയാണ് തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമായിരുന്നു ഇത്. കൂടെയ്ക്ക് ശേഷം താരത്തിന്റേതായി എത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അൻവർ റഷീദ് ചിത്രമായ ട്രാൻസിലൂടെ ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് കരുതുന്നത്. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. ഫഹദിനെ കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ. അൻവർ റഷീദ് എന്റർടൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 28 ന് ചിത്രം പുറത്തിറങ്ങും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP