Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സുഹൃത്തുക്കൾ ചേർന്ന് നയൻസിനു മാലിയിൽ ആഘോഷമൊരുക്കി; ട്വിറ്ററിലൂടെ ആശംസ അറിയിച്ചു ചിമ്പുവും; നയൻസിന്റെ 30-ാം പിറന്നാൾ ആഘോഷം പൊടിപൊടിച്ചതിങ്ങനെ

സുഹൃത്തുക്കൾ ചേർന്ന് നയൻസിനു മാലിയിൽ ആഘോഷമൊരുക്കി; ട്വിറ്ററിലൂടെ ആശംസ അറിയിച്ചു ചിമ്പുവും; നയൻസിന്റെ 30-ാം പിറന്നാൾ ആഘോഷം പൊടിപൊടിച്ചതിങ്ങനെ

തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് ഇന്നലെ മുപ്പത് വയസ് തികഞ്ഞു. ഇത്തവണ നടി അടുത്ത അടുത്ത സുഹൃത്തുക്കളോടൊപ്പം മാലിദ്വീപിലാണ് ജന്മദിനം ആഘോഷിച്ചത്. അതീവ രഹസ്യമായാണ് നയൻസിന്റെ പിറന്നാളാഘോഷം കൂട്ടുകാർ ഒരുക്കിയതെന്നും റിപ്പോർട്ടുണ്ട്.

കൊച്ചിയിൽ വീട്ടുകാർക്കൊപ്പം നിന്നിരുന്ന നയൻസിനെ തിരുവനന്തപുരത്ത് എത്തിച്ചശേഷം അവിടെ നിന്നാണ് താരത്തെ കൂട്ടുകാർ മാലിയിലെത്തിച്ചാണ് സർപ്രൈസ് ഒരുക്കിയതെന്നാണ് വിവരം. സുഹൃത്തുക്കൾ നയൻസിന് വേണ്ടി ആഘോഷമൊരുക്കിയപ്പോൾ സഹപ്രവർത്തകർ നയൻസിന് ട്വിറ്ററിലൂടെയും മറ്റും ആശംസ അറിയിക്കാനും മറന്നില്ല. എന്നാൽ അക്കൂട്ടത്തിൽ വന്ന  സ്‌പെഷ്യൻ 'ബേർത്ത് ഡേ വിഷസ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

പൂർവ്വ കാമുകനും സഹപ്രവർത്തകനുമായ ചിമ്പുവിന്റെ പിറന്നാൾ ആശംസകൾ. ട്വിറ്ററിലൂടെയാണ് ചിമ്പു നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നൽകിയിരിക്കുന്നത്. വിഷയം കോളിവുഡ് പാപ്പരസികൾ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്.ഇതുപോലെ ഒരു ജന്മദിനം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് ഹൻസികയ്ക്കും കഴിഞ്ഞിരുന്നു. പൂർവ്വ കാമുകി ബന്ധത്തിന്റെ പേരിലാണ് ചിമ്പു നയൻസിന് ആശംസകൾ അറിയിച്ചതെങ്കിൽ എന്തുകൊണ്ട് അങ്ങനെ ഒരു ആശംസ ഹൻസിക്ക് നൽകിയില്ലെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.

പ്രഭുദേവയുമായി ഉടക്കി പിരിഞ്ഞ നയൻ 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലൂടെ ചിമ്പുവിനൊപ്പം വീണ്ടും അഭിനയിക്കുകയാണ്. അഭിനയത്തിന് പുറമെ തങ്ങൾത്തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ നയൻസിനെയും ചിമ്പുവിനെയും പിന്നീട് പല സ്വകാര്യ പരിപാടികളിലും ഒരുമിച്ചത വാർത്തയിൽ നിറഞ്ഞിരുന്നു.  ഇപ്പോൾ സ്‌പെഷ്യൽ പിറന്നാൾ ആശംസകൾ കൂടെയായപ്പോൾ സംശയം ഒന്നുകൂടെ ബലപ്പെട്ടിരിക്കുകയാണ്.

തിരുവല്ല സ്വദേശിയായ ഡയനായാണ് അഭ്രപാളിയിലെത്തിയപ്പോൾ നയൻതാരയായാത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ യിലൂടെ സിനിമയിലെത്തിയ നടി പിന്നീട് തമിഴിലെയും തെലുങ്കിലേയും മുൻനിര നായികയായി മാറി. 2010ൽ സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാർഡിന് ശേഷം മലയാളത്തിൽനിന്ന് വിട്ട് നിൽക്കുന്ന നടി മമ്മൂട്ടി നായകനാകുന്ന ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് വരുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP