Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം ജയചന്ദ്രന്റെ പുരസ്‌കാരത്തെ ചോദ്യം ചെയ്ത് സംഗീത ചക്രവർത്തി; ദേശീയപുരസ്‌കാര വേദിയിൽ നിന്ന് ഇളയരാജ വിട്ട് നിന്നു; പ്രതിഷേധവുമായി ജയചന്ദ്രനും രംഗത്ത്

എം ജയചന്ദ്രന്റെ പുരസ്‌കാരത്തെ ചോദ്യം ചെയ്ത് സംഗീത ചക്രവർത്തി; ദേശീയപുരസ്‌കാര വേദിയിൽ നിന്ന് ഇളയരാജ വിട്ട് നിന്നു; പ്രതിഷേധവുമായി ജയചന്ദ്രനും രംഗത്ത്

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിർണയം മുതൽ തുടങ്ങി മുറമുറപ്പുകൾക്ക് അവസാനമില്ല. രമേശ് നാരയണൻ തുടങ്ങിവച്ച വിവാദങ്ങൾ ഒടുവിൽ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് ജയചന്ദ്രനിലും ഇളയരാജയിലുമാണ്. പശ്ചാത്തല സംഗീത പുരസ്‌കാരം നേടിയ ഇളയരാജ വിതരണ വേദിയിൽ നിന്ന് വിട്ടുനിന്നതോടെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. വെറും പശ്ചാത്തല സംഗീതജ്ഞൻ മാത്രമായി തന്നെ ഒതുക്കിയതിലുള്ള പ്രതിഷേധമാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വേദിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് വിഭാഗത്തിന് ഇളയരാജ രണ്ട് കത്ത് അയയ്ക്കുകയും ചെയ്തു. സംവിധാനം, കാമറ, എഡിറ്റിങ് പോലെ ഒന്നാണ് സംഗീതമെന്നും അതിനെ രണ്ടായി വേർതിരിച്ചതിലുള്ള പ്രതിഷേധമാണ്
വേദിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണമെന്നും ഇളയരാജ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു തരത്തിലാണ് തന്നെ രണ്ടാം തരക്കാരനാക്കിയതെന്നും അദ്ദേഹം കത്തിലൂടെ ചോദിക്കുന്നുണ്ട്.

തറൈതപ്പട്ടൈ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയതിനാണ് ഇളയരാജയ്ക്ക് പുരസകാരം ലഭിച്ചത്.എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങൾ ഹൃദ്യമാക്കിയതിന് എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ഇതിനെയും ഇളയരാജ കത്തിലൂടെ ചോദ്യം ചെയ്തത്.അതേ സമയം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ എം. ജയചന്ദ്രൻ ഇളയരാജയുടെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പശ്ചാത്തല സംഗീതവും ഗാനത്തിനു വേണ്ടിയുള്ള സംഗീതവും രണ്ടും രണ്ടാണ്. അതിനു രണ്ടു തരത്തിലുള്ള പുരസ്‌കാരം നൽകുന്നതിൽ ഒരു തെറ്റുമില്ല. ഗ്രാമി, ഓസ്‌കാർ അവാർഡുകളിൽ പോലും ഇവ രണ്ടായി തന്നെ പരിഗണിച്ചാണ് നൽകുന്നതെന്നും എം. ജയചന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP