Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന്; ഫഹദുമായുള്ള വിവാഹം നാളെ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ

നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന്; ഫഹദുമായുള്ള വിവാഹം നാളെ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ

തിരുവനന്തപുരം: ചലച്ചിത്ര താരം നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന് നടക്കും. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ വൈകിട്ട് ആറിന് കോവളം സമുദ്ര ഹോട്ടലിലാണ് നടക്കുന്നത്. ഫഹദ് ഫാസിലിന്റെ സഹോദരിമാർ ചടങ്ങിൽ പങ്കെടുക്കും.

ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം നാളെ രാവിലെ 11ന് കഴക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിലാണ് തീരുമാനിച്ചിരിക്കുന്നത്. ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള വൻ താരനിരതന്നെ കല്യാണത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർ്ട്ടുകൾ.

ഇന്നു നടക്കുന്ന മൈലാഞ്ചിക്കല്യാണത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വരന്റെ സഹോദരിമാർ വധുവിനെ മൈലാഞ്ചിയണിയിക്കുന്നത് ഉൾപ്പെടെയുള്ള ചടങ്ങ് തീർത്തും സ്വകാര്യമാണ്.

നാളെ 11നു നടക്കുന്ന നിക്കാഹും തീർത്തും സ്വകാര്യ ചടങ്ങായി നടത്തണമെന്ന ആഗ്രഹത്തിലാണ് ഫാസിലിന്റെ കുടുംബം. തുടർന്നു നടക്കുന്ന റിസപ്ഷനിൽ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുക്കും. അതിഥികളുടെ എണ്ണക്കൂടുതലിനാലാണ് തലസ്ഥാനത്തെ ഏറ്റവും വലിയ ഹാളായ അൽസാജ് കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടത്തുന്നത്.

മാദ്ധ്യമങ്ങൾക്കും മറ്റും ചടങ്ങിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഫാസിൽ അഭ്യർഥിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് തത്സമയം ദൃശ്യങ്ങൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഫാസിൽ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP