Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ ഗോസിപ്പിന് നമിതാ പ്രമോദിന്റെ ചുട്ടമറുപടി! ദിലീപ് ഷോയിൽ കാവ്യയുമായി വഴക്കടിച്ചെന്ന ഗോസിപ്പ് കാടൻ ഭാവനയെന്ന് താരം

അമേരിക്കൻ ഗോസിപ്പിന് നമിതാ പ്രമോദിന്റെ ചുട്ടമറുപടി! ദിലീപ് ഷോയിൽ കാവ്യയുമായി വഴക്കടിച്ചെന്ന ഗോസിപ്പ് കാടൻ ഭാവനയെന്ന് താരം

കൊച്ചി: അമേരിക്കയിൽ നടന്ന ദിലീപ് ഷോയ്ക്കിടെ കാവ്യാ മാധവനും നമിതാ പ്രമോദും വഴക്കിട്ടെന്ന രീതിയിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഷോയിക്കിടെ ചിലരെ കുറിച്ച് വ്യക്തമാക്കാൻ സാധിച്ചു എന്ന വിധത്തിലുള്ള നമിതയുടെ കമന്റിന് പിന്നാലെയാണ് പല വിധത്തിലുള്ള കഥകൾ പ്രചരിച്ചത്. ഇതിൽ ഒന്നായിരുന്നു കാവ്യയും നമിതയും തമ്മിൽ വഴക്കടിച്ചെന്ന വിധത്തിലുണ്ടായത്. എന്നാൽ, ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് നമിത.

ദിലീപിനെയും നമിതാ പ്രമോദിനെയും ചേർത്തുള്ള ഗോസിപ്പുകളും കാവ്യയും നമിതയും വഴക്കടിച്ചെന്നുമുള്ള ഗോസിപ്പ് വാർത്ത കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്തയാൾക്കാണ് നമിതാ പ്രമോദ് ഫേസ്‌ബുക്കിലൂടെ മറുപടി പറഞ്ഞത്. ദിലീപ് ഷോ പാതിവഴിയിൽ ഉപേക്ഷിച്ചെന്നായിരുന്നു കമന്റ്.

അടിസ്ഥാനരഹിതമായ ഇത്തരം കഥകളുമായി വരുന്നവരോട് സഹതാപമേയുള്ളൂ, എങ്ങനെയാണ് ആളുകൾ ഇത്തരം കഥകൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. എന്തൊരു കാടൻ ഭാവനയാണ് ഇവരുടേത്. കുടുംബം എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ വികാരമാണ്. ഇവരും എനിക്ക് പ്രിയപ്പെട്ടവരാണ്. കുറേക്കൂടി പക്വമായിക്കൂടേ എന്ന് അധിക്ഷേപ കമന്റിട്ടയാളോട് ചോദിക്കുന്നുമുണ്ട് നമിത.

നാദിർഷയാണ് ദിലീപ് ഷോ സംവിധാനം ചെയ്തത്. ദിലീപ്, കാവ്യാ മാധവൻ, നാദിർഷ എന്നിവർക്കൊപ്പം നമിതാ പ്രമോദ്, റിമി ടോമി എന്നിവരും ഷോയിലുണ്ടായിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയും ഷോയിൽ പങ്കെടുത്തിരുന്നു. ഷോ പൂർത്തിയാക്കി ദിലീപും സംഘവും നാട്ടിലെത്തിയതിന് പിന്നാലെയാണ് ചില മാധ്യമങ്ങൾ ഗോസിപ്പുമായി രംഗത്ത് വന്നത്. ദിലീപും കാവ്യാ മാധവനും വിവാഹ ശേഷം പൊതുവേദിയിലെത്തിയതും ഈ ഷോയിലൂടെയാണ്. നമിതാ പ്രമോദിനോടും റിമി ടോമിയോടും ദിലീപ് അടുപ്പം പുലർത്തിയത് കാവ്യാ മാധവനെ ചൊടിപ്പിച്ചെന്നും ഷോ പാതിവഴിയിൽ ഉപേക്ഷിച്ച് സംഘം തിരിച്ചെത്തിയെന്നുമാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഈ വാർത്തയുടെ ഉള്ളടക്കം അതേ പടി പകർത്തി കമന്റ് ബോക്സിൽ തന്റെ ചിത്രത്തിന് കമന്റായി പോസ്റ്റ് ചെയ്തപ്പോഴാണ് നമിതയുടെ ചുട്ടമറുപടി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP