Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയിൽ പരസ്യമായ രഹസ്യം; യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നു; മീടു കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം; തുറന്നുപറച്ചിലുമായി തെന്നിന്ത്യൻ മാദക റാണി നമിത

കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയിൽ പരസ്യമായ രഹസ്യം;  യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നു; മീടു കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം; തുറന്നുപറച്ചിലുമായി തെന്നിന്ത്യൻ മാദക റാണി നമിത

കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയിൽ പരസ്യമായ രഹസ്യമാണെന്നും യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നുണ്ടെന്നും തുറന്നു പറഞ്ഞ് തെന്നിന്ത്യൻ മാദകറാണി നമിത. 'ഇതിനെ കുറിച്ച് അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രം. മിക്ക ആളുകളും വേഷങ്ങൾ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്' സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രതികരിച്ചിരിക്കവേയാണ് താരം ഇതു പറഞ്ഞത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ നായകനായ പുലിമുരുഗനിലൂടെയാണ് നമിത മടങ്ങിയെത്തിയത്. പിന്നീട് താരത്തെ വീണ്ടും ബിഗ് സ്‌ക്രൂനിൽ നിന്നും അപ്രത്യക്ഷയായി. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക. ബിഗ്‌സ്‌ക്രീനിൽ നിന്നു മാറി നിന്നപ്പോഴും മിനിസ്‌ക്രീനിൽ സജീവമായിരുന്നു നമിത.

സിനിമയിൽ നിന്നും അകന്ന സമയങ്ങളിൽ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 28 ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസിൽ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ശേഷം താൻ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്.

മീടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. 'നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമല പൂജയും അമ്മൻപൂജയും നടത്തുന്നവർ വീട്ടിൽ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു'.

എല്ലാവർക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയില്ല. 'സ്‌മോൾ ബജറ്റ് സിനിമയെ ഞാൻ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും'. ആരും രജനീകാന്തും കമൽ ഹാസനുമായി ജനിക്കുന്നില്ല'. എല്ലാവർക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ല.-നമിത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP