Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ്, എന്നോട് വാദിച്ചിട്ടു കാര്യമില്ല. സത്യം കുഴിച്ചെടുക്കുക; ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രിയദർശന് ചുട്ട മറപടി നൽകി മുരുഗദോസ്; മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്ന് പ്രിയദർശൻ

എന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ്, എന്നോട് വാദിച്ചിട്ടു കാര്യമില്ല. സത്യം കുഴിച്ചെടുക്കുക; ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രിയദർശന് ചുട്ട മറപടി നൽകി മുരുഗദോസ്; മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്ന് പ്രിയദർശൻ

ദേശീയ ചലച്ചിത്ര അവാർഡിനെട്ടൊല്ലിയുള്ള വിവാദങ്ങൾ തുടരുകയാണ്. ജൂറിക്കെതിരെ രംഗത്തെത്തിയ സംവിധായകൻ എ ആർ മുരുഗദോസിന് പ്രിയദർശൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. എന്നാൽ പ്രിയദർശന് ചുട്ടമറുപടി നൽകി മുരുഗദോസ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലാണ് മുരുഗദോസ് പ്രിയദർശന് മറുപടി നൽകിയിരിക്കുന്നത്. 'എന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ്, എന്നോട് വാദിച്ചിട്ടു കാര്യമില്ല. സത്യം കുഴിച്ചെടുക്കുക'. ഇതായിരുന്നു മുരുഗദോസ് പ്രയദർശന് നൽകിയ മറുപടി.

ഒരു അഭിമുഖത്തിലാണ് മലയാള-ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനുമായ പ്രിയദർശൻ മുരുഗദോസിനെതിരെ ആഞ്ഞടിച്ചത്. ജീവിതത്തിൽ മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ല. തീരെ മോശപ്പെട്ട ആക്ഷൻ സിനിമകളാണ് അദ്ദേഹത്തിന്റെ തുപ്പാക്കി ഉൾപ്പെടെയുള്ള സിനിമകളിലുള്ളതെന്നും പ്രിയദർശൻ വിമർശിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിലെ ചില അംഗങ്ങൾ നീതിയുക്തമല്ലാത്ത നിലപാടാണെടുത്തതെന്നായിരുന്നു മുരുഗദോസ് ആദ്യം പ്രതികരിച്ചിരുന്നത്.

'പുരസ്‌കാരത്തിന് അർഹരായവരിൽ ജൂറി പുലർത്തിയ വ്യക്തി സ്വാധീനവും പക്ഷപാതവും തീർത്തും വ്യക്തമാണ്.' എന്ന് മുരുഗദോസ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

റസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അവാർഡ് ജൂറിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. അക്ഷയ് കുമാറും ജൂറി ചെയർമാർ പ്രിയദർശനും തമ്മിലുള്ള ആത്മബന്ധമാണ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയതെന്നും വിമർശകർ ആക്ഷേപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP