Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പികെ പോസ്റ്റർ വിവാദം; ആമിർ ഖാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; പ്രചരിപ്പിച്ച പത്രങ്ങൾക്കെതിരെയും നടപടി

പികെ പോസ്റ്റർ വിവാദം; ആമിർ ഖാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; പ്രചരിപ്പിച്ച പത്രങ്ങൾക്കെതിരെയും നടപടി

പി.കെ എന്ന സിനിമയുടെ വിവാദമായ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം അമീർ ഖാനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദശം നൽകി. സംവിധായകരായ രാജു ഹിരാണി, വിധു വിനോദ് ചോപ്ര എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദ്ദശിച്ചു.

പോസ്റ്ററിന്റെ പേരിൽ അശ്ലീലത കുറ്റം ചുമത്തിയാണ് ആമിർ ഖാനും മറ്റ് ഒമ്പതു പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ജബൽപൂർ ജില്ലാ കോടതി ഉത്തരവിട്ടത്. മൂന്ന് ഹിന്ദി പത്രങ്ങൾക്കും എതിരെകേസെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഐ.പി.സി സെക്ഷൻ 292 ( അശ്ലീല ചിത്രങ്ങളുടെ വില്പന), സെക്ഷൻ 294( അശ്ലീല ചിത്രങ്ങൾ യുവാക്കൾക്ക് എത്തിക്കുക) എന്നീ വകുപ്പുകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്രങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചിത്രം അശ്ലീലമാണെന്നും ഇത് ജനങ്ങളെ വഴിതെറ്റിക്കുമെന്നും പരാതിക്കാരന്റെ അഭിഭാഷകൻ അമിത് കുമാർ സാഹു അഭിപ്രായപ്പെട്ടു.

പികെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. പോസ്റ്റർ പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ കോടതി ഇത് തള്ളിയിരുന്നു. ' നിങ്ങൾ ഇഷ്ടമല്ലെങ്കിൽ ഇത് നോക്കേണ്ട. എന്നാൽ ഇതിന് മതപരമായ ഭാവം നൽകേണ്ടതില്ല' എന്ന്

പറഞ്ഞായിരുന്നു കോടതി ഹരജി തള്ളിയത്. ഇതെല്ലാം കലയും വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനെ അങ്ങനെ തന്നെ കണ്ടാൽ മതിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സെപ്റ്റംബർ 19ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് അന്ന് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP