Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ സിനിമ എന്ന സ്വപ്നസാക്ഷാത്കാരമാണ് പ്രകാശന്റെ മെട്രോ; പുതുമ നിറഞ്ഞ കഥയല്ലെങ്കിലും നർമം നിറഞ്ഞ കഥാവഴിയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി ഹസീന സുനീർ; സിനിമയുമായി കുലബന്ധമില്ലാത്ത വീട്ടമ്മയിൽ നിന്നും പിറന്നുവീണ ഈ ചിത്രം ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകയുള്ളതാണ്; അഭിനയത്തിൽ ദിനേഷ് പ്രഭാകരൻ തിളങ്ങിയപ്പോൾ സംവിധാനം മോശമാക്കാതെ ഹസീനയും

നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ സിനിമ എന്ന സ്വപ്നസാക്ഷാത്കാരമാണ് പ്രകാശന്റെ മെട്രോ; പുതുമ നിറഞ്ഞ കഥയല്ലെങ്കിലും നർമം നിറഞ്ഞ കഥാവഴിയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി ഹസീന സുനീർ; സിനിമയുമായി കുലബന്ധമില്ലാത്ത വീട്ടമ്മയിൽ നിന്നും പിറന്നുവീണ ഈ ചിത്രം ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകയുള്ളതാണ്; അഭിനയത്തിൽ ദിനേഷ് പ്രഭാകരൻ തിളങ്ങിയപ്പോൾ സംവിധാനം മോശമാക്കാതെ ഹസീനയും

എം എസ് ശംഭു

ഉയരെ പോലുള്ള ചിത്രങ്ങളിലൂടെ സ്ത്രീ മുന്നേറ്റ സിനിമകൾ മലയാളി കണ്ടപ്പോൾ ശരാശരി മലയാളിക്ക് വീണ്ടും ആശ്വസിക്കാൻ വകയുള്ള മറ്റൊരു സമ്മാനം അതാണ് പ്രകാശന്റെ മെട്രോ. ബഹിരാകാശം കീഴടക്കി പെൺകുട്ടിയുടെ നാട്ടിൽ ഒരു വീട്ടമ്മ സിനിമ എന്ന സ്വപ്മനവുമായി രംഗത്തെത്തിയപ്പോൾ ഹസീനയുടെ ഈ ചുവടുവയ്‌പ്പിനെ പ്രശംസിക്കാതിരിക്കാൻ തരമില്ല.

നൂറനാട് എന്ന ഗ്രാമത്തിൽ സാധാരണക്കാരിയായി ജീവിക്കുന്ന ഒരു വീട്ടമ്മ സിനിമയിലോ നാടകത്തിലോ സിനിമയിലെ അണിയറിയലോ പോലും പ്രവർത്തിച്ച് പാടവമില്ലത്താ ഹസീന സുനീർ കഥയും സംവിധാനവും ഒരുക്കിയാണ് പ്രകാശന്റെ മെട്രോ തീയറ്ററുകളിലെത്തിച്ചത്. ഹസീന എന്ന നവാഗത സംവിധായികയ്ക്ക് സിനിമമേഖലയിൽ ആകെയുള്ള പരിചയം ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് മാത്രമാണ്. ഇത് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഒരു സിനിമ സംവിധാനം ഒരുക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സിനിമയുടെ ജയപരാജയങ്ങൾ മുതൽ പാളിച്ചകളെ എങ്ങനെ ഒഴിവാക്കാം തുടങ്ങിയ ഘടകഘങ്ങൾ വരെയാകും. കേവലം ഒരു അസിസ്റ്റാന്റായി പോലും പ്രവർത്തിച്ച് പരിചയമില്ലാത്ത സാധാരണക്കാരി വീട്ടമ്മ കഥയെ ഇങ്ങനെ ഒഴുക്കികൊണ്ടുപോകുമ്പോൾ ചില രംഗങ്ങളിൽ അത്ഭുതം തോന്നിയേക്കാം.

ചിത്രം പറഞ്ഞുപോകുന്നത് ദിനേഷ് പ്രഭാകർ അവതരിപ്പിക്കുന്ന പ്രകാശനെന്ന കഥാപാത്രത്തിലൂടെ പ്രകാശൻ ഒരു ഓട്ടോറിക്ഷാ തൊഴിലാളിയാണ്. മെട്രോ എന്നത് അദ്ദേഹത്തിന്റെ ഓട്ടോ തന്നെ. ചിത്രം ഒരു റോഡ് മുവി കാറ്റഗറിയിൽ പെടുത്തുമ്പോഴും ചങ്ങലകളായി മറ്റു ചിലകഥകളിലൂടെയെല്ലാം കടന്നുപോകുകയാണ്. സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.

അലക്ഷ്യമായ ജീവിതം നയിക്കുന്ന പ്രകാശനെ കാണിച്ചുകൊണ്ട് കഥ തുടരുന്നു. പ്രകാശന്റെ ഓട്ടോയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തുന്ന ഒരു പെൺകുട്ടി. പിന്നീട് ഈ പെൺകുട്ടിയുടെ പ്രശ്നങ്ങളിലേക്ക് പ്രാകാശന്റെ ഇടപെടലുകളാണ് ചിത്രം. കെട്ടുറപ്പുള്ള കഥയായി തോന്നിയില്ല എങ്കിലും പ്രഗൽഭരുടെ പടങ്ങൾ പോലും എട്ടുനിലയിൽ പൊട്ടിയിട്ടുള്ള മലയാള സിനിമാ ചരിത്രത്തിൽ ഹസീന അൽപം ക്ലാസാണ്.

കാസർഗോഡ് ഉദുമ സ്വദേശിയായ പെൺകുട്ടി കൊച്ചിയിലേക്ക് എത്തുന്നു വരവിന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. പ്രകാശൻ ഈ പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു. ഇടതടവില്ലാതെ പലകഥാവഴികളിലേക്കൊക്കെ സിനിമ പോകുന്നുണ്ടെങ്കിലും കൃത്യമായ ഒരു ലൈനിൽ കഥയെ കൊണ്ടുപോകുന്നതിൽ വീഴ്ചവന്നു എന്നതാണ് ഏക ന്യൂനതയായി തോന്നിയത്. അതിന് കൃത്യമായ ഉദാഹരണമാണ് ഓട്ടോയിൽ കയറിയ പാസഞ്ചറിനെ പോസ്റ്റാക്കി ഇടയ്ക്ക് കക്കൂസിലൊക്കെ പോകാനൊരുങ്ങുന്ന നായകന്റെ അപാരതകൾ.

പ്രകാശൻ എന്ന കഥാപാത്രം കൊച്ചിയിലെ ഒരു ഗുണ്ടാസെറ്റപ്പ് റൗഡിയാണൊന്നൊക്കെ വരുത്താൻ ഇടയ്ക്ക് വടിവാളും എസ് കത്തിയുമൊക്കെ കാണിക്കുന്നു. ചിലയിടങ്ങളിൽ നാടൻബോംബ് വരെ. എന്നാൽ താമാശയും ഒപ്പം അൽപം കഥയും ഇഴകലർന്നുള്ള ആഖ്യാന രീതി ആയതിനാൽ തന്നെ വിരസത തോന്നില്ല. സിനിമയെ ആഴത്തിൽ ഗവേഷണം ചെയ്യുന്ന നിരൂപകരൊക്കെ ഈ സിനിമ കണ്ടിറങ്ങിയാൽ അറുബോറൻ പടമെന്നൊക്കെ പറഞ്ഞു തരംതാഴ്‌ത്തിയിരിക്കും. എന്നിരുന്നാലും സിനിമയുയി കുലബന്ധം പോലുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ വിയർപ്പാണ് ഈ ചിത്രം എന്ന് വീണ്ടും ഓർമ്മപ്പെടുത്തുക തന്നെയാണ്.

ആദ്യപകുതിയിൽ പ്രകാശന്റെ നർമമൂഹർത്തമായ രംഗങ്ങളൊക്കെയാണ്. മുച്ചക്ര ശകടത്തിലെ അവിചാരിതമായി കിട്ടിയ യാത്രക്കാരിയിലൂടെ കഥ വിരസതയില്ലാതെ കടന്നുപോകുന്നു. രണ്ടാം പകുതിയിൽ കോമഡി നിറയ്ക്കാൻ മറ്റു പലകഥാപാത്രങ്ങളും കടന്നെത്തുന്നുണ്ട്. പുതുമുഖ താരം അനഘ ഷാജിയാണ് ചിത്രത്തിൽ നായിക റോളിലെത്തിയത് അനഘയുടെ കഥാപാത്രം മോശമാക്കിയിയില്ല. ഇടയ്ക്ക് നായികയുെ ഭൂതകാലത്തിലേക്ക് കഥയെ വഴിതിരിച്ചുവിടുന്നു. കഥയെ അൽപം കൂടി കാര്യമായി കണ്ടിരുന്നെങ്കിൽ സിനിമ കണ്ടിറങ്ങുന്ന പലർക്കും തോന്നുന്ന പല സംശയങ്ങളും ദൂരീകരിച്ചേനേ.

എന്നിരുന്നാലും മഹാവിജയം എന്നൊന്നും ഈ ചിത്രത്തെ പറയാൻ സാധിക്കില്ലെങ്കിലും കുടുംബപ്രേക്ഷകർക്ക് മനസറിഞ്ഞ് ചിരിക്കാം ഈ ചിത്രം. ഇനി ഹസീന തന്റെ ആദ്യ ചിത്രത്തിൽ തന്നെ വലിയ താരനിര ഒരുക്കിത്തന്നെ കഥാപാത്രങ്ങളെ എത്തിച്ചു എന്നതാണ് ശ്രദ്ധേയം. സാബുമോൻ, പാഷാണം ഷാജി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, നോബി, തുടങ്ങി വൻ ഹാസ്യതാര നിരതന്നെ ചിത്രത്തിലുണ്ട്.

ഹസീന ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായത് അടുത്തകാലത്താണ് തീയറ്ററിൽ പോയി സിനിമ കാണ്ടതെന്നൊക്കെ. അത്തരത്തിൽ വീടിന്റെ നാലു ചുമരുകളിൽ ഒതുങ്ങി നിന്ന ഒരു വീട്ടമ്മയിൽ നിന്ന് മനോഹരമായ മേക്കിങ്ങിലൂടെ സിനിമാ നിര്മ്മിക്കാൻ കഴിഞ്ഞപ്പോൾ അത് ശരാശരി ഏതൊരു മലയാളിക്കും അഭിമാനിക്കാൻ തരമുള്ള കാര്യമാണ്, പ്രകാശനായി അഭിനയിച്ച ദിനേഷ് പ്രഭാകറിന്റെ കഥാപാത്രം മനോഹരമായിക്കിയിരുന്നു. ഇമോഷണൽ രംഗങ്ങളും ഹാസ്യവും എല്ലാം ഇഴകലർന്ന് വന്നപ്പോഴും ഇവയൊക്കെ അഭിനയിപ്പിച്ച പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്സ്വന്തം സിനിമയ്ക്കായി പോസ്റ്ററെട്ടിച്ചും തീയറ്ററുകൾ ലഭിക്കുന്നില്ലെന്നൊക്കെ പരാതിപ്പെട്ടും സംവിധായിക രംഗത്തെത്തിയിരുന്നു.

മികച്ച ചിത്രങ്ങൾക്ക് എവിടേയും സ്വീകാര്യത ലഭിക്കും. ഈ ചിത്രം വലിയ വിജയം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഹസീന ഏറ്റെടുത്ത ദൗത്യത്തിന് അഭിനന്ദനം അർഹിക്കുന്നുണ്ട്. ശ്യാമിന്റെ രചനയിൽ രാഹുൽ സംഗീതത്തിലുള്ള പാട്ടുകൾ മനോഹരം തന്നെ, ലിജു മാത്യുവിന്റെ് ഛായഗ്രഹകണത്തിനും മികച്ച കൈയടക്ക് വകയുണ്ട്.

വാൽക്കഷ്ണം: ഹസീന സുനീർ എന്ന സംവിധായിക ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ശ്രദ്ധേയമായത് പോസ്റ്ററൊട്ടിക്കൽ തരംഗത്തിലൂടെയാണ്. ഹ്രസ്വ ചിത്രത്തിന് സാധ്യത നിലനിൽക്കുന്ന ചിത്രം രണ്ടാരമണിക്കൂർ നീട്ടികൊണ്ടുപോകുമ്പോഴും രസംകൊല്ലിയാക്കുന്ന ഇഴച്ചിൽ തന്നെയാണ്. സൂപ്പർതാരങ്ങളുടെ സിനിമ കാരണം തന്റെ സിനിമ ഓടാൻ തീയറ്റർ ലഭിക്കുന്നില്ല എന്ന് പരാതിയുമായി സംവിധായിക രംഗത്ത് വന്നത് സിനിമയുടെ പ്രമോഷനെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനുള്ള ശ്രമമാണെങ്കിൽ മലയാളി പ്രേക്ഷകർ വിവേകം പണയം വെച്ച് ടിക്കറ്റെടുക്കുന്നവരല്ല എന്നതാണ് ഓർമപ്പെടുത്തൽ.

ലൂസിഫറും മധുരരാജയും അടങ്ങുന്ന ചിത്രങ്ങൾ ഇപ്പോഴും പല തീയറ്ററുകളും വിജയ പ്രദർശനം തുടരുമ്പോഴും രണ്ട് ആളുകളുമായിട്ടാണ് ലൂസിഫറൊക്കെ പ്രദർശനം നടത്തിയതെന്ന് പറഞ്ഞാൽ ഏതൊരാളും സംശയനിഴലിലെ ഈ പ്രസ്താവനകളെ നോക്കിക്കാണു. അർഹത ആഗ്രഹിക്കുന്ന ചിത്രങ്ങൾ ഏറ്റെടുക്കുകയും അർഹിക്കുന്ന പുശ്ചം നൽകി തള്ളേണ്ടവയേ തള്ളിയുമാണ് മലയാളി പ്രേക്ഷകരുടെ ആസ്വാദരീതി..അത്തരത്തിൽ ഹസീന എന്ന സംവിധായികയിൽ നിന്നും മലയാളികൾ ഇനിയും ഏറെ പ്രതീക്ഷിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP