Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതു താൻടാ ലാലേട്ടൻ; അന്താരാഷ്ട്ര യോഗ ദിനത്തിൽ മോഹൻലാലിന്റെ യോഗ വൈറലാകുന്നു; പ്രായത്തെ വെല്ലുന്ന കായിക ശേഷിയിൽ അമ്പരന്ന് ആരാധകർ; പരിഹസിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമുള്ള ചുട്ടമറുപടിയെന്നും പ്രേക്ഷകർ

ഇതു താൻടാ ലാലേട്ടൻ; അന്താരാഷ്ട്ര യോഗ ദിനത്തിൽ മോഹൻലാലിന്റെ യോഗ വൈറലാകുന്നു; പ്രായത്തെ വെല്ലുന്ന കായിക ശേഷിയിൽ അമ്പരന്ന് ആരാധകർ; പരിഹസിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമുള്ള ചുട്ടമറുപടിയെന്നും പ്രേക്ഷകർ

കൊച്ചി: അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് രാജ്യം മുഴുവൻ യോഗ ചെയ്തപ്പോൾ മലയാളികളെ ആകർഷിച്ച യോഗയുടെ കാഴ്ച മറ്റൊന്നാണ്.മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ യോഗഅനുഷ്ഠിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.മോഹൻലാൽ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

വെറുതെ മറ്റുള്ളവരെ കാണിക്കാനുള്ള ഷോയായിരുന്നില്ല ലാലേട്ടന്റേത്. സംഗതി അൽപം കടുപ്പമുള്ള അഭ്യാസപ്രകടനം തന്നെയായിരുന്നു.തലകുത്തി നിന്നുകൊണ്ടായിരുന്നു ലാലേട്ടന്റെ യോഗാഭ്യാസം.തലപൂർണമായും നിലത്തുകുത്തി ഇരുകൈകളും കൊണ്ട് രണ്ടു വശത്തായി താങ്ങി ഇരുകാലുകളും രണ്ടു വശങ്ങളിലേക്ക് നിവർത്തിപ്പിടിച്ചുകൊണ്ടായിരുന്നു യോഗാഭ്യാസം.

എന്തായാലും ചിത്രത്തിന് താഴെ മോഹൻലാലിനെ പൂർണമായും പിന്തുണയ്ക്കുന്ന കമന്റുകളാണ് വന്നു നിറയുന്നത്.ഏറെപ്പേരും അദ്ഭുതപ്പെടുന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സിലാണ്.ഈ 'പ്രായത്തിലും ഇങ്ങനെ കാണിക്കാൻ ലാലേട്ടാ നിങ്ങൾക്ക് മാത്രമേ പറ്റൂ' എന്നാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്.വിമർശകർക്കുള്ള മറുപടിയായി 'ഇത് ഡ്യൂപ്പല്ല യഥാർഥ ലാലേട്ടൻ തന്നെയാണെ'ന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP