Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

യേശുദാസിനെ അമേരിക്കയിലെ വസതിയിൽ എത്തി കണ്ട് മോഹൻലാൽ; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

യേശുദാസിനെ അമേരിക്കയിലെ വസതിയിൽ എത്തി കണ്ട് മോഹൻലാൽ; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികളുടെ ഗാനഗന്ധർവൻ യേശുദാസിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഗാനഗന്ധർവന്റെ വസതിയിൽ, പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞസന്തോഷത്തിൽ.'എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി അദ്ദേഹം അമേരിക്കയിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഗാനഗന്ധർവ്വനെ കാണാൻ താരരാജാവ് അമദ്ദഹത്തിന്റെ വീട്ടിലെത്തിയത്.

നിരവധി സിനിമകളിൽ മോഹൻലാലിന് വേണ്ടി ഗാനങ്ങൾ ആലപിച്ച് യേശുദാസ് വിസ്മയിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാഗ്യതാരങ്ങളെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിലവിൽ മലയാള സിനിമയിൽ യേശുദാസ് സജീവമല്ല. ഏറെക്കാലമായി അദ്ദേഹം കുടുംബസമേതം അമേരിക്കയിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP