Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ; പ്രത്യേക വഴിപാടുകൾ കഴിച്ച് മടങ്ങി; ദർശന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സൂപ്പർസ്റ്റാർ

അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ; പ്രത്യേക വഴിപാടുകൾ കഴിച്ച് മടങ്ങി; ദർശന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സൂപ്പർസ്റ്റാർ

മലയാളം സിനിമയിലെ സൂപ്പർതാരം മോഹൻലാൽ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തേടി ശബരിമല സന്ദർശിച്ചു. ഇന്ന് പുലർച്ചയോടെയാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതരും സ്വീകരിച്ചു. തുടർന്നാണ് അദ്ദേഹം അ്യ്യപ്പനെ ദർശിച്ചത്.

ശബരിമല തന്ത്രി ശ്രി കണ്ഠരര് രാജീവിൽ നിന്നും പ്രസാദം വാങ്ങിയ ശേഷം പ്രത്യേക പൂജകളും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ആന്റണി പെരുമ്പാർ നിർമ്മിച്ച് മോഹൻലാൽ നായകനായ പുതിയ സിനിമയായ ലൈല ഓ ലൈല ഇന്ന് റിലീസ് ചെയ്തിരുന്നു. ഇതിനിടെയാണ് മോഹൻലാൽ ശബരി സന്നിധിയിൽ എത്തിയത്. ശബരിമലയിൽ എത്തിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. സിനിമാ ഗ്രൂപ്പുകളിലും മറ്റുമായി ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

 

Feeling Blessed at Sabarimala Temple

Posted by Mohanlal on Friday, May 15, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP