Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഷോ മോഡൽ തൊപ്പിയും താടിയും വച്ച് മോഹൻലാലിന്റെ കിടിലൻ മേക്ക് ഓവർ വൈറലാകുന്നു; സൂപ്പർ താരത്തിന്റെ പുതിയ ലുക്ക് സിനിമയ്ക്ക് വേണ്ടിയോ?

ഓഷോ മോഡൽ തൊപ്പിയും താടിയും വച്ച് മോഹൻലാലിന്റെ കിടിലൻ മേക്ക് ഓവർ വൈറലാകുന്നു; സൂപ്പർ താരത്തിന്റെ പുതിയ ലുക്ക് സിനിമയ്ക്ക് വേണ്ടിയോ?

മകാലീന സംഭവങ്ങളെക്കുറിച്ച് ഫേസ്‌ബുക്ക് വഴി ആരാധകരുമായി സംവദിക്കാറുള്ള മോഹൻലാൽ കഴിഞ്ഞദിവസം പങ്ക് വച്ചത് താരത്തിന്റെ പുതിയ മേക്ക് ഓവറായിരുന്നു .തത്വചിന്തകനായ ഓഷോയുടെ മേക്കോവറിൽ ആണ് താരം പുതിയ ഫോട്ടോ ആരാധകർക്കായി പങ്ക് വച്ചത്.

ഓഷോ മോഡൽ താടിയും തൊപ്പിയും അണിഞ്ഞ ചിത്രം വൈറലാവുകയും ചെയ്തു. അതിരില്ലാത്ത മനുഷ്യന്റെ വേഷത്തിൽ-സ്നേഹസമുദ്രം എന്ന അടുക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം പുതിയ മേക്കോവർ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന് വ്യക്തമല്ല.

ഓഷോയുടെ കടുത്ത ആരാധകനാണ് താനെന്ന് മോഹൻലാൽ പലപ്പോഴും വ്യക്തമാക്കി യിട്ടുള്ളതാണ്. ഓഷോയെ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ട്. പുണെ ആശ്രമത്തിൽ പോയിട്ടുണ്ട്. അദ്ദേഹം പറയുന്നത് മധുരമായും മനോഹരമായും തോന്നിയിട്ടുണ്ട്. ജീവിതത്തെ ഏറ്റവും പോസറ്റീവായി സമീപിക്കുക, ഉപാധികളില്ലാത്ത സ്‌നേഹം പുലർത്തുക. മനുഷ്യരെ കാണുമ്പോൾ ചിരിക്കുക, തമാശ പറയുക, ഇങ്ങനെ ജീവിതത്തെ സമീപിക്കുന്ന ദർശനത്തോടാണ് എനിക്കിഷ്ടം- ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ ഒരിക്കൽ ലാൽ എഴുതി. എന്തായാലും ലാലിന്റെ പുതിയ ലുക്ക് ആരാധനയുടെ ഭാഗമാണോ അതോ പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്ന് വ്യക്തമല്ല.

1931ൽ മധ്യപ്രദേശിലെ കുച്വാഡയിലാണ് തത്വചിന്തകനായ ഓഷോ ജനിച്ചത്.
രജനീഷ് ചന്ദ്രമോഹൻ ജയിൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഫിലോസഫി പ്രൊഫസറായിരുന്നു. പിന്നീട് പൂർണമായും ആത്മീയതയിലേക്കും തത്വചിന്തയിലേക്കും അദ്ദേഹം വഴിമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP