Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംഭവം സത്യം തന്നെ; സൂപ്പർ താരങ്ങൾ വീണ്ടുമൊന്നിക്കുന്നു; ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലറുമായി മമ്മൂക്കയും ലാലേട്ടനും

സംഭവം സത്യം തന്നെ; സൂപ്പർ താരങ്ങൾ വീണ്ടുമൊന്നിക്കുന്നു; ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലറുമായി മമ്മൂക്കയും ലാലേട്ടനും

ലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വരാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ ഇതിന് ഇതുവരെ സ്ഥീതീകരണമായിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് സംഭവം സത്യമാണെന്ന് തന്നെയാണ്.


ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചുവരികയാണ്. അധികം വൈകാതെ ചിത്രീകരണം ആരംഭിക്കും. യാഥാർത്ഥ്യമാകുകയാണെങ്കിൽ ഈ ചിത്രം 'ട്വന്റി 20' യെ കവച്ചുവയ്ക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വലയിരുത്തൽ


സൂപ്പർ ഹിറ്റ് സംവിധായകരായ രഞ്ജിത്തും രൺജി പണിക്കറും ചേർന്ന് തിരക്കഥയെഴുതി ആക്ഷൻ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നത്. 2020ക്ക് ശേഷം പ്രിയതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ കഴിഞ്ഞുവെന്നാണ് വിവരങ്ങൾ.

ഷാജി കൈലാസ് രഞ്ജിത് കൂട്ടുകെട്ടിന്റെ ഫോർമുലയിലൊരുങ്ങിയ ചിത്രങ്ങളായ നരസിംഹവും ആറാം തമ്പുരാനും മോഹൻലാലിന്റെ കിടിലൻ ആക്ഷൻരംഗങ്ങളാൽ സമ്പന്നമായിരുന്നു. മലയാളത്തിൽ ഇന്നും തരംഗമായി തുടരുന്ന വെടിക്കെട്ട് ഡയലോഗുകൾ നിറഞ്ഞ മമ്മൂട്ടി ചിത്രം ദ കിങ്, സുരേഷ് ഗോപി ചിത്രം കമ്മീഷണർ എന്നിവയൊരുക്കിയത്

ഷാജി കൈലാസും രഞ്ജി പണിക്കരും ചേർന്നായിരുന്നു.ആശിർവാദ് സിനിമാസിന്റെ  ബാനറിൽ ആന്റണി പെരുമ്പാവൂർനിർമ്മിക്കുന്ന ചിത്രം 2015 വിഷുവിന് പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP