Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചാഗ്നിയിൽ വേഷം ചോദിച്ച് വാങ്ങിയ മോഹൻലാൽ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ച് ഒഴിഞ്ഞുമാറുന്നു; മോഹൻലാലിനെതിരെ ആരോപണവുമായി സംവിധായകൻ ഹരിഹരൻ

പഞ്ചാഗ്നിയിൽ വേഷം ചോദിച്ച് വാങ്ങിയ മോഹൻലാൽ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ച് ഒഴിഞ്ഞുമാറുന്നു; മോഹൻലാലിനെതിരെ ആരോപണവുമായി സംവിധായകൻ ഹരിഹരൻ

മോഹൻലാലിന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറെ ഗുണം ചെയ്ത കഥാപാത്രമാണ് പഞ്ചാഗ്‌നിയിലെ പത്രപ്രവർത്തകന്റെ വേഷം. ഹിന്ദിയിൽ നിന്ന് നസറുദീൻ ഷാ ചെയ്യാനിരുന്ന ഈ വേഷം മോഹൻലാൽ അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങിയതായിരുന്നു. പിന്നീട് ഹരിഹരന്റെ തന്നെ അമൃതഗമയും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം ഹരിഹരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം പിറന്നില്ല. ഇപ്പോൾ ഇതിന്റെ കാരണം ഹരിഹരൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മോഹൻലാൽ- ഹരിഹരൻ കൂട്ടുകെട്ടിൽ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം പിറക്കാൻ പ്രധാന തടസം പ്രതിഫലം ആണെന്നാണ് ഹരിഹരൻ പറയുന്നത്. അമൃതംഗമയയ്ക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് ടി. ദാമോദരന്റെ സ്‌ക്രിപ്റ്റിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ താൻ തീരുമാനിച്ചതാണെന്നും എന്നാൽ ലാലിന്റെ പ്രതിഫലം മൂലം മുടങ്ങുകയായിരുന്നു വെന്നും ഹരിഹരൻ പറഞ്ഞു. പി.വി. ഗംഗാധരൻ ചിത്രം നിർമ്മിക്കാമെന്ന് വാക്കു നൽകി. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന മോഹൻലാലിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നു കണ്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മോഹൻലാൽ കൂടുതൽ പ്രതിഫലം ചോദിച്ചതിനാൽ ആ ചിത്രം നടന്നില്ല. അക്കാലത്ത് ഒരു സിനിമയുടെ ആകെ നിർമ്മാണ ചെലവിന് വേണ്ടി വരുന്ന തുകയാണ് മോഹൻലാൽ ചോദിച്ചതെന്നും ഹരിഹരൻ പറയുന്നു.

താൻ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാനാകില്ലെങ്കിൽ 'സിനിമ വേണ്ട സൗഹൃദം മതിയെന്ന്' നിർമ്മാതാവ് പി.വി ഗംഗാധരനോട് മോഹൻലാൽ പറഞ്ഞതായും ഹരിഹരൻ പറഞ്ഞു. പിന്നീട് തന്റെ പ്രേംപൂജാരിയിൽ ഒരു അതിഥി വേഷം ചെയ്യാനും മോഹൻലാലിന് സമീപിച്ചിരുന്നു. ഖുശ്‌ബു, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം പ്രേംപൂജാരിയിൽ അതിഥി വേഷത്തിൽ എത്തി. എന്നാൽ മോഹൻലാൽ ഒഴിഞ്ഞുമാറി. പഴശ്ശിരാജയിൽ മോഹൻലാലിന്റെ സാന്നിധ്യം വേണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് വോയിസ് ഓവർ ചെയ്യിച്ചത്.

മൂന്ന് മാസം മുൻപ് ഒരു കഥ പറയാൻ മോഹൻലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നും പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഹരിഹരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP