Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എപ്പോഴും പ്രണയലേഖനം കിട്ടണം എന്നാഗ്രഹം; ഒരു പുരുഷൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള വ്യക്തി'; വെള്ളിത്തിരയിലെ പ്രിയതാരത്തിന്റെ ഇഷ്ടങ്ങൾ നേരിട്ട് ചോദിച്ച ആരാധകർക്ക് കിട്ടിയ മറുപടികൾ ഇങ്ങനെ; ലാലേട്ടന്റെ വെളിപ്പെടുത്തലുകൾ ലൂസിഫർ ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ

'എപ്പോഴും പ്രണയലേഖനം കിട്ടണം എന്നാഗ്രഹം; ഒരു പുരുഷൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള വ്യക്തി'; വെള്ളിത്തിരയിലെ പ്രിയതാരത്തിന്റെ ഇഷ്ടങ്ങൾ നേരിട്ട് ചോദിച്ച ആരാധകർക്ക് കിട്ടിയ മറുപടികൾ ഇങ്ങനെ; ലാലേട്ടന്റെ വെളിപ്പെടുത്തലുകൾ ലൂസിഫർ ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമയിൽ പ്രണയവും ആക്ഷനും ഉൾപ്പെടെ ഏത് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഓരോ കഥാപത്രത്തിനും ഓരോരോ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും മോഹങ്ങളും പ്രണയങ്ങളുമൊക്കെയായിരുന്നു. ആരാധകരുടെ ഉള്ളിൽ പലപ്പോഴും തോന്നാറുള്ള ചോദ്യങ്ങളാണ് ശരിക്കുമുള്ള താരത്തിന്റെ ഇഷ്ടങ്ങളും പ്രണയുമൊക്കെ എന്താണ് എന്ന്. ഇതാ ആരാധകർ താരത്തിനോട് നേരിട്ട് തന്നെ ചോദിച്ചു, അദ്ദേഹത്തിന്റെ പ്രണയത്തെയും മറ്റ് ഇഷ്ടത്തെയും എല്ലാം കുറിച്ച്.

റേഡിയോ മാംഗോ സംഘടിപ്പിച്ച പരിപാടിയിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എപ്പോഴും പ്രണയലേഖനങ്ങൾ കിട്ടണമെന്നാഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ഒരാൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ വന്ന സമയത്ത് ഇന്നത്തെപ്പോലെ പരസ്പരമുള്ള ആശയവിനിമയത്തിന് വലിയ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.ആർക്കെങ്കിലും പ്രണയലേഖനം കൊടുത്തിട്ടുണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ,' ഒരു പുരുഷൻ ചയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാനും. ഒരുപാടാളുകൾക്ക് വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. അതൊക്കെ പോസിറ്റീവായി എടുക്കണം.ആരെയും ദ്രോഹിക്കുന്നതല്ല അതൊന്നും'.

അഭിനയ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു മലയാള മനോരമയുമായി ചേർന്നൊരുക്കിയ കഥയാട്ടമെന്ന് പറഞ്ഞ മോഹൻലാൽ അഭിനയത്തിൽ പക്ഷേ റോൾ മോഡലില്ലെന്നും വ്യക്തമാക്കി. റേഡിയോ മാംഗോ ഒരുക്കിയ ലൂസിഫർ ചലഞ്ച് വിജയികൾക്കായുള്ള സമ്മാനദാന ചടങ്ങിലാണ് മോഹൻലാൽ ആരാധകരോട് സംവദിച്ചത്.

ഇഷ്ടതാരത്തിന്റെ ഇഷ്ടങ്ങളിലേക്കായിരുന്നു ആരാധകരുടെ ചോദ്യങ്ങളത്രയും. തിരശീലയിലെ അമ്മമാരിൽ ഏറ്റവുമിഷ്ടം ആരോടെന്നായിരുന്നു ആദ്യചോദ്യം. ആറാംക്ലാസിൽ തുടങ്ങിയ അഭിനയജീവിതത്തിൽ ആരായിരിക്കും റോൾ മോഡൽ എന്ന് മറ്റൊരു ചോദ്യം. പ്രണയലേഖനം ഇപ്പോഴും കിട്ടാറുണ്ടോയെന്നായി ഇതിനിടെ ആരാധകരിൽ ഒരാൾ. ഇതുവരെ എത്രപുലികളെ കണ്ടെന്നായിരുന്നു കുരുന്ന് ആരാധികയ്ക്ക് അറിയേണ്ടിയിരുന്നത്. ബാക്കിയുള്ള മോഹത്തെ കുറിച്ചും മോഹൻലാലിന് പറയാനുണ്ടായിരുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ അഭിനയം ആരംഭിക്കുന്നത്. സ്‌കൂളിലെ മികച്ച നടനായിരുന്നു. 17-ാം വയസിലാണ് ആദ്യം സിനിമയിലെത്തുന്നത്. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ അങ്ങനെ ഒരു റോൾ മോഡലുമുണ്ടായിരുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഡിഗ്രി പൂർത്തിയാക്കിയ ശേഷം സിനിമ മതിയെന്ന് വീട്ടുകാരും പറഞ്ഞു. ഡിഗ്രി പഠനം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ലൊക്കേഷനിൽ വച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയിൽ സിനിമയിൽ സജീവമായതോടെ പിന്നെ ഒന്നിനു പുറകേ ഒന്നായി സിനിമകളായി. റോൾ മോഡലെന്ന ചിന്തയ്‌ക്കൊന്നും സമയം കിട്ടിയിട്ടില്ലെങ്കിലും ഒത്തിരി അഭിനേതാക്കളെ ഇഷ്ടമാണ്.അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുമുണ്ട്.

ലൂസിഫർ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മോഹൻലാൽ ചടങ്ങിൽ വിതരണം ചെയ്തു. മോഹൻലാലിനുള്ള ഉപഹാരം റേഡിയോ മാംഗോ പ്രോഗ്രാംസ് ഡയറക്ടർ രവീന്ദ്രൻനായർ സമ്മാനിച്ചു. ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറ്ക്ടർ അജ്മലും ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP