Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

വാക്ക് തെറ്റിക്കുന്നവരെ അവൾക്ക് ഇഷ്ടമല്ല; ഭാര്യയെ എന്നതിനേക്കാൾ കൊച്ചുകുട്ടിയേപ്പോലെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം; നിഴലായി കൂടെ നിന്നിട്ടും ഒരു യാത്രപോലും പറയാതെ പോയി; 'മായമ്മയായി' വന്ന് ജനഹൃദയങ്ങൾ കീഴടക്കിയ നടി രേഖാ മോഹന്റെ ഓർമകൾ പങ്കുവച്ച് ഭർത്താവ്

വാക്ക് തെറ്റിക്കുന്നവരെ അവൾക്ക് ഇഷ്ടമല്ല; ഭാര്യയെ എന്നതിനേക്കാൾ കൊച്ചുകുട്ടിയേപ്പോലെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം; നിഴലായി കൂടെ നിന്നിട്ടും ഒരു യാത്രപോലും പറയാതെ പോയി; 'മായമ്മയായി' വന്ന് ജനഹൃദയങ്ങൾ കീഴടക്കിയ നടി രേഖാ മോഹന്റെ ഓർമകൾ പങ്കുവച്ച് ഭർത്താവ്

തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ മായമ്മയായി വന്ന് ജനപ്രീതി നേടിയ താരമാണ് രേഖാ മോഹൻ. മലയാളിയുടെ തനത് ഭാവങ്ങളുമായി ക്യാമറയ്ക്ക് മുമ്പിലെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മായമ്മ മാറിയിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടി, മോഹൻലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയിൽ മലയാളി അംഗീകരിച്ച സിനിമകളാണ്. അകാലത്തിൽ പൊലിഞ്ഞ രേഖാ മോഹന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് ഭർത്താവ് മോഹനകൃഷണൻ.

വാക്ക് തെറ്റിക്കുന്നവരെ രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നു. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ ഉത്തരവാദിത്വവും കൃത്യനിഷ്ടതയും അവൾ കാത്തുസൂക്ഷിച്ചിരുന്നു. സ്വന്തം മകളെയെന്ന പോലെ കാത്ത് സംരക്ഷിച്ചിട്ടും മരണത്തിന്റെ പിടിയിൽ നിന്ന് മാത്രം അവളെ മാറ്റിനിർത്താൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് എനിക്ക് ഭർത്താവ് മോഹനകൃഷണൻ പറയുന്നു. നിഴലായി കൂടെ നിന്ന് ഒരു യാത്രപോലും പറയാതെ അവൾ പോയി.

വളരെയധികം രസിച്ചാണ് അഭിനയിച്ചിരുന്നത്. സങ്കടം അഭിനയിക്കാൻ രേഖയ്ക്ക് ഗ്ലിസറിൻ വേണ്ടായിരുന്നു എന്ന് പറയുമ്പോൾ എത്രത്തോളം ആത്മാർത്ഥതയോടെയാണ് അവൾ അഭിനയിച്ചിരുന്നത് എന്ന് മനസിലാവും. പണത്തിന് വേണ്ടിയായിരുന്നില്ല രേഖ അഭിനയിച്ചിരുന്നത്. സ്വന്തം വണ്ടിയിലെ പോകു. രേഖ പറയുന്ന ഹോട്ടലിലേ താമസിക്കു. നിർമ്മാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക പേ ചെയ്യും. രേഖയെ മനസിൽ കണ്ട് എഴുതിയ പല കഥാപാത്രങ്ങളും രേഖയുടെ നിഷ്പക്ഷമായ സ്വഭാവ സവിശേഷത കാരണം മാറിപ്പോകുകപോലുമുണ്ടായി. അതിലൊന്നും അവൾക്ക് യാതൊരു വിഷമവും പരാതിയും ഉണ്ടായിരുന്നില്ല. വളരെ ബോൾഡായിരുന്നു അവൾ. ഡിഗ്രിക്ക് പഠിക്കുമ്പോൾ യൂണിയൻ ഭാരവാഹിയായിരുന്നു. മോഹനകൃഷണൻ പറയുന്നു.

ഞങ്ങൾ തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു എന്ന കാരണത്താൽ വിവാഹം മുടക്കാൻ ആരൊക്കെയോ ശ്രമിച്ചിരുന്നു. എന്നാൽ എന്നെ വിവാഹം കഴിക്കാൻ അവൾ തന്നെയാണ് നിർബന്ധം പിടിച്ചതെന്ന് പിന്നീടൊരവസരത്തിൽ ഞാൻ അറിഞ്ഞു. അതിൽ എനിക്ക് വിസ്മയം തോന്നിയിട്ടുണ്ട്. അപ്പൂസേ..എടാ..കുരങ്ങാ എന്നിങ്ങനെയൊക്കെയാണ് അവൾ എന്നെ സ്നേഹത്തോടെ വിളിച്ചിരുന്നത്. മോളേ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. ഭാര്യയെ എന്നതിനേക്കാൾ കൊച്ചുകുട്ടിയേപ്പോലെ അവളെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം. ആരെങ്കിലും രേഖ മകളാണോ എന്ന് ചോദിച്ചാൽ ഞാൻ ചിലപ്പോൾ സമ്മതിക്കും. അത് പക്ഷേ അവൾക്കിഷ്ടമല്ലായിരുന്നു.

ഇടത് മാറിടത്തിൽ അനുഭവപ്പെട്ട കല്ലിപ്പിനേത്തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ നടത്തിയ പരിശോധനയിലാണ് രേഖയിൽ കാൻസർ കണ്ടെത്തിയത്. 2000ത്തിൽ തൈയ്റോയ്ഡ് കാൻസറും വന്നിരുന്നു. സിംഗപ്പൂരിലാണ് അതിന്റെ ചികിത്സകൾ നടത്തിയത്. തന്നെയൊരു കാൻസർ സർവൈവറായി ആരും നോക്കി കാണുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. സർജറികളും പരിശോധനകളും ഇടയ്ക്കിടെ നടത്തിയിരുന്നു. അവസാനം നടത്തിയ പരിശോധനയിലും ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ മരണത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. ഉറക്കത്തിൽ പതിയെ വന്ന് മരണം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം അവൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അതിൽ സത്യമില്ലെന്നും മോഹനകൃഷ്ണൻ പറയുന്നു. തൃശൂരിലെ ഫ്ലാറ്റിലായിരുന്നു രേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് മോഹന കൃഷ്ണൻ മലേഷ്യയിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP