Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാഫിക് ബ്ലോക്കിൽ കിടന്ന കാറിൽ ബസ് വന്ന് ഇടിച്ചു; അപകടത്തിൽ നിന്ന് പ്രകാശ് രാജ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ട്രാഫിക് ബ്ലോക്കിൽ കിടന്ന കാറിൽ ബസ് വന്ന് ഇടിച്ചു; അപകടത്തിൽ നിന്ന് പ്രകാശ് രാജ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ന്നലെ സുനിൽ ഗാവസ്‌കർ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെ സമാനമായ മറ്റൊരു വാർത്ത കൂടി. നടൻ പ്രകാശ് രാജാണ് കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. താരം തന്നെയാണ് അപകടവിവരം ട്വിറ്ററിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്രാഫിക് ബ്ലോക്കിൽ കിടന്ന കാറിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. അത്ഭുകരമായാണ് രക്ഷപ്പെട്ടത്. പക്ഷേ തൊട്ടടുത്ത് കിടന്ന ഓട്ടോയിൽ നിന്ന് ഒരു കുടുംബം തെറിച്ചുപോയി- പ്രകാശ് രാജ് ട ്വീറ്റ് ചെയ്തു.

അപകടത്തില്പെട്ടവരെ രക്ഷിക്കാൻ തയ്യാറാകാതെ ഫോട്ടോകൾ എടുക്കാൻ ശ്രമിച്ച യുവാക്കളെ പ്രകാശ് രാജ് വിമർശിക്കുകയും ചെയ്തു. നിലത്തു വീണുകിടന്ന ആൾക്കാരെ രക്ഷിക്കുന്നതിനു പകരം അവർ ചിത്രങ്ങളെടുക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. മനുഷ്യത്വരഹിതമായ ഈ പെരുമാറ്റം എന്നെ അസ്വസ്ഥനാക്കുന്നു പ്രകാശ് രാജ് പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP