Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണശേഷവും മൈക്കിൾ ജാക്‌സൻ തന്നെ ഹിറ്റ്; താരത്തിന്റെ റിലീസ് ചെയ്യപ്പെടാത്ത ഫുട്ടേജുകൾ ട്വീറ്ററിലൂടെ പുറത്ത്; പുതിയ ആൽബത്തിന് സോഷ്യൽ മീഡിയയിൽ വൻ വരവേല്പ്

മരണശേഷവും മൈക്കിൾ ജാക്‌സൻ തന്നെ ഹിറ്റ്; താരത്തിന്റെ റിലീസ് ചെയ്യപ്പെടാത്ത ഫുട്ടേജുകൾ ട്വീറ്ററിലൂടെ പുറത്ത്; പുതിയ ആൽബത്തിന് സോഷ്യൽ മീഡിയയിൽ വൻ വരവേല്പ്

മൈക്കിൾ ജാക്‌സൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാർ വാല്യു ജീവിച്ചിരിക്കുന്ന വർക്ക് പോലും ലഭിക്കി്ല്ല. ആരാധകരുടെ മനസിൽ ഇപ്പോഴും അദ്ദേഹത്തിന് ഉള്ള സ്ഥാനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആൽബത്തിന് ലഭിച്ചിരിക്കുന്നത്.

മരണമടഞ്ഞതിന് ശേഷവും ജാക്‌സന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ വൻ വരവേല്പാണ് ലഭിച്ചത്. പുതിയ ആൽബം ' പ്ലേസ് വിത്ത് നോ നേം ' ആരാധകർ വലിയ സ്വീകരണം ആണ് നല്കിയത്.

അദ്ദേഹത്തിന്റെ റിലീസ് ചെയ്യപ്പെടാത്ത ഫൂട്ടേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. മരണശേഷം താരത്തിന്റെ പേരിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ വീഡിയോ ആൽബമാണ് ഇത്. ബ്‌ളാക്ക് ആന്റ് വൈറ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത് സാം ബായെറാണ്. വെള്ള ടീ ഷർട്ട്, സൺ ഗ്‌ളാസ്, ഹാറ്റ് എന്നിങ്ങനെ തന്റെ പതിവ് വേഷഭൂഷാദിയിലാണ് ജാക്‌സണെ വീഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.

1983 നും 1999 നും ഇടയിൽ റെക്കോഡ് ചെയ്യപ്പെട്ട പുറത്ത്‌വിടാത്ത ആൽബമാണ് ഇത്. വ്യാഴാഴ്ച രാവിലെ വരെ ഇതിന് 36,000 തവണയാണ് ഈ വീഡിയോ റീട്വീറ്റ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP