Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു മോനിഷയുടെ കാര്യത്തിൽ പ്രവചിച്ചത്; അതിന്റെ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ പോയത്; നമ്മുക്ക് നമ്മുടെ ജീവിതത്തെ പ്രവചിക്കാൻ പറ്റൂല്ലന്നതിന് ഉദാഹരണം; ജ്യോതിഷത്തിലും രാശിയിലുമൊന്നും വിശ്വാസമില്ലെന്ന് എംജി ശ്രീകുമാർ

കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു മോനിഷയുടെ കാര്യത്തിൽ പ്രവചിച്ചത്; അതിന്റെ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ പോയത്; നമ്മുക്ക് നമ്മുടെ ജീവിതത്തെ പ്രവചിക്കാൻ പറ്റൂല്ലന്നതിന് ഉദാഹരണം; ജ്യോതിഷത്തിലും രാശിയിലുമൊന്നും വിശ്വാസമില്ലെന്ന് എംജി ശ്രീകുമാർ

സ്വന്തം ലേഖകൻ

എംജി ശ്രീകുമാർ മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി കഴിഞ്ഞ നാപ്പത് പതിറ്റാണ്ടിൽ ഏറെയായി നിറഞ്ഞു നിൽക്കുകയാണ്.മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ, സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. ടിവിയിലെ സംഗീത പരിപാടികളിൽ ജഡ്ജായും തിളങ്ങുന്ന എം ജി ശ്രീകുമാർ അടുത്തിടെ കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ നടി മോനിഷയെക്കുറിച്ച് ഓർമ്മകൾ പങ്ക് വച്ചതാണ് ചർച്ചായകുന്നത്.

തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്ന് പറഞ്ഞ്എം.ജി ശ്രീകുമാർ ഇതിനുള്ള ഉദാഹരണമായാണ് മോനിഷയുടെ മരണം ഓർത്തത്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാൽ അതിന്റെ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ പോയത്. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാൻ കഴിയില്ല'

ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാർ പറയുന്നു. നിരവധി അനുഭവങ്ങൾ ജീവിതത്തിൽ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.

25 വർഷങ്ങളായി മോനിഷ നമ്മോടു വേർപിരിഞ്ഞിട്ടു. പ്രശസ്ത സാഹിത്യകാരനും ,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം.

ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP