Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുകേഷിന്റെ ഭാര്യ മേതിൽ ദേവിക സിനിമയിലേക്ക്; അരങ്ങേറ്റം ഇംഗ്ലീഷ് ഫീച്ചർ ഫിലിമിലൂടെ

മുകേഷിന്റെ ഭാര്യ മേതിൽ ദേവിക സിനിമയിലേക്ക്; അരങ്ങേറ്റം ഇംഗ്ലീഷ് ഫീച്ചർ ഫിലിമിലൂടെ

ടനും എംഎ‍ൽഎയുമായ മുകേഷിന്റെ ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിതിൻ നാഥ് തിരക്കഥയെഴുതി സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന ഹ്യൂമൻസ് ഓഫ് സംവൺ എന്ന ചിത്രത്തിലൂടെയാണ് മേതിൽ ദേവിക സിനിമാ രംഗത്തേക്ക് എത്തുന്നത്. പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹ്യൂമൻസ് ഒഫ് സംവൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരു ഇംഗ്‌ളീഷ് ഫീച്ചർ ഫിലിമാണ്. പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമയാണിത്. ഇതിന് മുൻപും സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ആ കഥാപാത്രങ്ങൾ തനിക്ക് ചേരില്ലെന്ന് തോന്നിയതു കൊണ്ടാണ് അന്നൊക്കെ അഭിനയിക്കാതിരുന്നതെന്ന് മേതിൽ ദേവിക പറഞ്ഞു. കവിത പോലെ ക്ലാസിക് ആയ ഒരു കഥയാണ് സിനിമയുടേതെന്നും ദേവിക പറഞ്ഞു.

മേഘ്‌ന നായർ , ധന്യ വർമ എന്നിവരാണ് മറ്റുതാരങ്ങൾ.അടുത്തിടെ ഭർത്താവ് മുകേഷിനൊപ്പം അടുത്തിടെ നാടകത്തിൽ പ്രത്യക്ഷപ്പെട്ട മേതിൽ ദേവിക വ്യതസ്തമായി എന്തെങ്കിലും ചെയ്യണം എന്ന അഭിപ്രായത്തിലാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. മുമ്പ് അനേകം തവണ വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കിലും ഇത്തവണ തനിക്ക് നോ പറയാൻ കഴിഞ്ഞില്ലെന്ന്  അവർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP