Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ വാർത്ത വെറും ഗോസിപ്പ്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന്‌ വ്യക്തമാക്കി മേഘ്‌നാ രാജ്

വിവാഹ വാർത്ത വെറും ഗോസിപ്പ്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന്‌ വ്യക്തമാക്കി മേഘ്‌നാ രാജ്

ണ്ട് ദിവസം മുമ്പാണ്‌നടി മേഘ്‌നാ രാജ് കന്നഡ നടനുമായി പ്രണയത്തിലാണെന്നും അടുത്ത വർഷം വിവാഹം ഉണ്ടെന്നുമുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ ഇത് വെറും ഗോസിപ്പ് മാത്രമാണെന്നാണ് മേഘ്‌നയുടെ ഭാഷ്യം. ഇപ്പോൾ പഠനത്തിനും അഭിനയത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം. അതിന് ശേഷമെ വിവാഹമുള്ളൂ. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മേഘ്‌ന വ്യക്തമാക്കിയതായാണ് പുതിയ റിപ്പോർട്ട്.

മേഘ്‌ന കന്നഡ യുവതാരം ചിരഞ്ജീവി സർജയുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ട്. വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്ത സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ വിവാഹ വാർത്ത പ്രചരിക്കുകയായിരുന്നു.

കന്നഡ താരങ്ങളായ സുന്ദർ രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌നാ ബെൻഡു അപ്പാരോ ആർഎംപി എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തി. സംവിധായകൻ വിനയന്റെ ചിത്രമായ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ  മലയാളത്തിലും അരങ്ങേറിയ നടിക്ക്‌ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. ബ്യൂട്ടിഫുൾ, മെമ്മറീസ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിൽ മേഘ്‌ന ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP