Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരീനയ്ക്ക് പിന്നാലെ ഗർഭകാലം ആഘോഷമാക്കി ബോളിവുഡ് നടി സുർവീൻ ചൗള; ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കാൻ ഗർഭകാലം തടസ്സമാവില്ലെന്ന് തെളിയിച്ച് ഹേറ്റ് സ്റ്റോറി നായിക; വൈറലാകുന്ന ഗർഭകാല ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

കരീനയ്ക്ക് പിന്നാലെ ഗർഭകാലം ആഘോഷമാക്കി ബോളിവുഡ് നടി സുർവീൻ ചൗള; ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കാൻ ഗർഭകാലം തടസ്സമാവില്ലെന്ന് തെളിയിച്ച് ഹേറ്റ് സ്റ്റോറി നായിക; വൈറലാകുന്ന ഗർഭകാല ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

മ്മയാകാൻ തയ്യാറെടുക്കുന്ന ബോളിവുഡ് താരം കരീന കപൂർ ഗർഭകാലവും ആഘോഷമാക്കിയത് വലിയ വാർത്തയായിരുന്നു. തന്റെ ഗർഭകാലം ക്യാമറയിൽ പതിപ്പിക്കണമെന്ന് കരീനയുടെ നിർബന്ധം മൂലം ഭർത്താവ് സെയ്ഫിനൊപ്പം നടത്തിയ ഫോട്ടോ ഷോട്ട് വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് വാർത്തയിൽ നിറയുകയാണ് സിനിമാതാരം സുർവീൻ ചൗള.

ഗർഭകാല ഫാഷൻ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരമാണ് സുർവീൻ. സുർവീന്റെ ബേബി ഷവർ പരമ്പരാഗത രീതിയിലാണ് നടത്തിയത്. ഇതിനായി എത്തിനിക് ലുക്കിൽ താരം എത്തി. മഞ്ഞ നിറമുള്ള സാരിയും പിങ്ക് നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. ആഭരണങ്ങളിലും പിശുക്ക് കാട്ടിയില്ല. ഇന്ത്യൻ പാരമ്പര്യ പ്രൗഡി വസ്ത്രത്തിൽ നിറഞ്ഞു നിന്നു.

മോഡേൺ ലുക്കിലും നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ ഗർഭകാലം തടസ്സവുമില്ലെന്നും കൂടുതൽ സുന്ദരിയായി തിളങ്ങാമെന്നും സുർവീൻ വ്യക്തമാക്കുന്നു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ഗർഭകാലത്തും സ്‌റ്റൈലായി നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ മാതൃകയായി ഹേറ്റ് സ്റ്റോറി താരം സുർവീൻ ചൗള. . മാസങ്ങൾക്കു മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു സുർവീൻ ചൗള താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.

ഏക്താ കപൂറിന്റെ ടെലിവിഷൻ സീരിസിലൂടെയാണു സുർവീൻ അഭിനയരംഗത്തെുന്നത്. പിന്നീട് ബോളിവുഡിൽ എത്തുകയും ഹേറ്റ് സ്റ്റേറി 2 വിലൂടെ പ്രശസ്തിയാർജിക്കുകയും ചെയ്തു. 2015 ലായിരുന്നു സുഹൃത്ത് അക്ഷയ് താക്കറുമായി സുർവീന്റെ വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP