Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടി അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; മഞ്ഞുമ്മൽ ബോയ്‌സ് താരത്തിന്റെ വിവാഹം ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ച്

നടി അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; മഞ്ഞുമ്മൽ ബോയ്‌സ് താരത്തിന്റെ വിവാഹം ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ച്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: മലയാളം നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങൾ.

'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. 'മനോഹരം', 'ബീസ്റ്റ്', 'ഡാഡ' എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീക്രട്ട് ഹോം' ആണ് പുതിയ ചിത്രം.

വിനീത് ശ്രീനിവാസൻ ഒരുക്കിയ 'മലർവാടി ആർട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോൽ 'ദി ഗ്രേറ്റ് ഫാദർ', 'തട്ടത്തിൻ മറയത്ത്', 'കുഞ്ഞിരാമായണം', 'ക്യാപ്റ്റൻ', 'കണ്ണൂർ സ്‌ക്വാഡ്' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇൻഡസ്ട്രി ഹിറ്റായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം 'വർഷങ്ങൾക്ക് ശേഷ'ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP