Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിലേക്ക് ഇറങ്ങുമ്പോൾ വിട്ടുവീഴ്ച അത്യാവശ്യം; പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ കടന്നു വരും; അവ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം;പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്

സിനിമയിലേക്ക് ഇറങ്ങുമ്പോൾ വിട്ടുവീഴ്ച അത്യാവശ്യം; പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ കടന്നു വരും; അവ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം;പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്

ലയാള സിനിമാ ചരിത്രത്തിൽ വൻ വിപ്ലവം സൃഷ്ടിച്ച ചിത്രമായ പ്രേമം ടീമിന്റെ അണിയറയിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്'മറിയം വന്ന് വിളക്കൂതി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ്ലുക്കും ഏറെ ശ്രദ്ധേയമായിരുന്നുു. യുവ സാഹിത്യകാരനും മാധ്യമപ്രവർത്തകനും ഹ്രസ്വചിത്ര സംവിധായകനുമായ ജെനിത് കാച്ചപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.യുവതാ രങ്ങൾ പിടിയിൽ' എന്ന രസകരമായ പ്രഖ്യാപനത്തോടെയായിരുന്നു ചിത്രം ആദ്യം ശ്രദ്ധ നേടിയത്. ആദ്യം ചിത്രത്തിന്'മന്ദാകിനി' എന്ന് പേരിട്ടെങ്കിലും പിന്നീട് മറിയം വന്നു വിളക്കൂതിയെന്ന് പുനഃർ നാമകരണം ചെയ്യുകയായിരുന്നു. ചിത്രം പ്രഖ്യാപിച്ച ശേഷം സമാനമായ പേരുകളിലുള്ള മറ്റു ചിത്രങ്ങൾ വന്നതോടെ ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറക്കാർ നിർബന്ധിതരാകുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ ജെനിത്ത് കാച്ചാപ്പള്ളി ്അണിയറവിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ്. എന്റർടൈമെന്റ് വെബ്‌സൈറ്റായ മലയാളി ലൈഫിന് നല്കിയ അഭിമുഖത്തിലാണ് ജെനിത്ത് വിശേഷങ്ങൾ പങ്ക് വച്ചത്.

സിനിമയിലേക്ക് ഇറങ്ങുമ്പോൾ വിട്ടുവീഴ്ച ആവശ്യമാണെന്നും എന്ത് സംഭവിച്ചാലും സിനിമ പൂർത്തിയാക്കും എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായാൽ മതി മുന്നേറാനെന്നും ജെനിത്ത് പറയുന്നു. പല തടസ്സങ്ങളും ഉണ്ടാകും പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ കടന്നു വരും എല്ലാം നമ്മൾ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യമെന്നും ജെനിക്ക് അഭിമുഖത്തിൽ വ്യക്തമാക്കി.

മന്ദികിനി എന്ന പേരിൽ ഒരു കഥ ഒരുക്കിയെങ്കിലും ഷൂട്ടിങ്ങിലെ ചില പ്രതിസന്ധികൾ കാരണം സിനിമ നീണ്ടു പോകുകയായിരുന്നു ജെനിത്ത് പറയുന്നു. എന്നാൽ ആ സമയത്താണ് മന്ദാരം എന്ന ആസിഫ് അലിയുടെ ചിത്രം പുറത്തിറങ്ങിയത്. മന്ദാകിനി എന്ന സിനിമയുടെ പേര് മന്ദാരവുമായി സാദൃശ്യം തോന്നുന്നത് കാരണം സിനിമയുടെ പേര് മറിയം വന്നു വിളക്കൂതി എന്ന് മറ്റേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാത്രി ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്ന സുഹൃത്തുക്കൾ ഒരുമിച്ച് കൂടുന്നു. ജീവിതത്തിന്റെ നിർണ്ണായകമായ ഘട്ടത്തിൽ ഇവർ ഒരുമിച്ച് സംസാരിക്കുന്നു. ആ സുഹൃത്തുക്കൾ ഒരു രാത്രി ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു ഇതാണ് സിനിമയുടെ പ്രമേയം. കോമഡി ത്രില്ലർ സ്വഭാവമുള്ള ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറയുന്നു.

സിജുവിൽസൺ. കൃഷ്ണ ശങ്കർ , ശബരീഷ് വർമ്മ അൽത്താഫ് സലീം, ഷിയാസ് എന്നിവർ അടങ്ങുന്ന പ്രേമത്തിലെ ടീം ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടാതെ സേതുലക്ഷ്മി ബൈജു, സിദ്ധാർത് ശിവ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ ബേസിൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

റേഡിയോ മാഗോയിൽ ആ.ജെ യായി പത്തൊമ്പതാം വയസ്സിൽ തുടക്കം കുറിച്ച ജെനിതിന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നു ഒള്ളു. നാല് വർഷത്തിനു ശേഷം ജോലിയിൽ നിന്നും രാജിവെച്ച് സിനിമാ മോഹവുമായി ഇറങ്ങിതിരിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP