Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കളിയാട്ട'ത്തിന് ജീവൻ പകർന്നത് സുരേഷ് ഗോപിയുടെ അസാമാന്യ അഭിനയ മികവ്; താരത്തിനെ പുകഴ്‌ത്തി മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'കളിയാട്ട'ത്തിന് ജീവൻ പകർന്നത് സുരേഷ് ഗോപിയുടെ അസാമാന്യ അഭിനയ മികവ്; താരത്തിനെ പുകഴ്‌ത്തി മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സുരേഷ് ഗോപിയുടെ അഭിനയമികവിനെ പുകഴ്‌ത്തി നടി മഞ്ജുവാര്യർ രംഗത്ത്. സുരേഷ് ഗോപിയുടെ അസാമാന്യമായ അഭിനയമികവാണ് കളിയാട്ടം എന്ന സിനിമയുടെ ജീവനെന്ന് മഞ്ജു വാര്യർ പറഞ്ഞു.

ഫേസ്‌ബുക്കിലാണ് സുരേഷ് ഗോപിയെ പുകഴ്‌ത്തി മഞ്ജു വാര്യർ കുറിപ്പ് എഴുതിയത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിന്റെ സെറ്റിലെ ഓർമ്മകൾ പങ്കുവച്ചാണ് മഞ്ജു ഇക്കാര്യങ്ങൾ പറയുന്നത്.

കേരളത്തിന്റെ തനതു കലയ്ക്ക് സിനിമ എന്ന മാദ്ധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു ഭരത് അവാർഡ് നേടി കൊടുക്കാൻ സഹായിച്ചതെന്നും മഞ്ജു തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പറയുന്നു. ഒരിക്കലും മറക്കാനാവാത്ത പാട്ടുകളാണ് കളിയാട്ടത്തിലുള്ളതെന്നും ആ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മഞ്ജു പറയുന്നു.

കളിയാട്ടം എനിക്ക് നിറയെ ഗൃഹാതുരമായ ഓർമ്മകൾ ഉള്ള സിനിമയാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് സന്നിവേശിപ്പ...

Posted by Manju Warrier on Friday, June 26, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP