Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ചിരിക്കുടുക്കയായി എത്തിയ മഞ്ജിമ ഇനി നായിക; വിനിത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി മടങ്ങിവരവ്

ചിരിക്കുടുക്കയായി എത്തിയ മഞ്ജിമ ഇനി നായിക; വിനിത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി മടങ്ങിവരവ്

പ്രിയം സിനിമയിലെ കുഞ്ഞുചിരിക്കുടുക്കയെ ആരും മറക്കാനിടയില്ല. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഓമനയായിരുന്ന ബാലതാരം മഞ്ജിമ മോഹൻ വീണ്ടും കാമറയ്ക്ക് മുൻപിലെത്തുന്നു. വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ പ്രജിത് കാരണവർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജിമ അഭിനയിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ

പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ ബിരുദം കഴിഞ്ഞാണ് മഞ്ജിമ സിനിമയിലേക്കുള്ള രണ്ടാം വരവിനൊരുങ്ങുന്നത്.

മഞ്ജിമയ്ക്ക് മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രിയം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജിമ വളരെയധികം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.ആദ്യമായി വിനീത് ശ്രീനിവാസൻ മറ്റൊരാൾക്ക് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ അജു വർഗീസ് ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP