Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

'പലരുടേയും മീ ടൂ അനുഭവങ്ങൾ കേൾക്കുമ്പോൾ ഏറെ അസ്വസ്ഥത തോന്നാറുണ്ട്; രക്തം വരെ തിളച്ചു പൊങ്ങുന്നതുപോലെ തോന്നും; അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്' ; മീടു ക്യാമ്പയിനോട് തന്റെ പ്രതികരണമറിയിച്ച് മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ മോഹൻ; ആരും തന്നോട് ഇത്തരത്തിലുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും താരം

'പലരുടേയും മീ ടൂ അനുഭവങ്ങൾ കേൾക്കുമ്പോൾ ഏറെ അസ്വസ്ഥത തോന്നാറുണ്ട്; രക്തം വരെ തിളച്ചു പൊങ്ങുന്നതുപോലെ തോന്നും; അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്' ; മീടു ക്യാമ്പയിനോട് തന്റെ പ്രതികരണമറിയിച്ച് മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ മോഹൻ; ആരും തന്നോട് ഇത്തരത്തിലുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ടിവി പ്രോഗ്രാമിലൂടെ എത്തി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച മിടുക്കിയാണ് മഞ്ജിമ മോഹൻ. തെലുങ്ക് സിനിമയിലും തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോൾ മീടു ക്യാമ്പനിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പലരുടേയും ആരോപണങ്ങൾ വിശ്വസക്കാനാവുന്നില്ലെന്നും കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുവെന്നും താരം പറയുന്നു. ഇത്തരം അനുഭവങ്ങൾ കേൾക്കുമ്പോൾ രക്തം തിളച്ച് പൊങ്ങുന്നത് പോലെ തോന്നും.

അവ അത്രയ്ക്ക് ഇറിട്ടേഷനാണ് തന്നിൽ ഉളവാക്കുന്നതെന്നും സിനിമയിലെ ആരും തന്നോട് ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും മഞ്ജിമ വ്യക്തമാക്കി. തനിക്ക് സിനിമയിൽ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമാ ലോകത്ത് മീ ടൂ ക്യാമ്പയിൽ തലപൊക്കിയിട്ട് ഏറെ നാളുകളായിട്ടും ആദ്യമായിട്ടാണ് മഞ്ജിമ ഇക്കാര്യത്തിൽ തന്റെ നിലപാട് തുറന്ന് പറയുന്നത്. മലയാളത്തിൽ നിവിൻ പോളി നായികനായി എത്തിയ മിഖായേലാണ് മഞ്ജിമയുടെ പുതിയ ചിത്രം.

മികച്ച പ്രതികരണം നേടി ചിത്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന മഞ്ജിമയുടെ മറ്റൊരു ചിത്രം. ക്വീൻ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പാണ് സം സം. മഞ്ജിമ മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സണ്ണി വെയ്നാണ് നായകൻ. സാമാ നസ്റിൻ എന്ന കഥാപാത്രത്തെയാണ് മഞ്ജിമ അവതരിപ്പിക്കുന്നത്. ഹിന്ദിയിൽ കങ്കണ റാവത്തായിരുന്നു ഈ വേഷം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP