Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോ കേളേജിൽ പഠിച്ചിരുന്നപ്പോൾ സുന്ദരികളെ കാണാൻ പല തവണ സെന്റ് തെരേസാസിനു മുന്നിലൂടെ മാർച്ച് നടത്തിയിരുന്നു; അന്നു നോക്കിയിരുന്ന കുട്ടികളിൽ പലരും സദസിലുണ്ടാകും; ആണായി പിറന്നതുമൂലം സെന്റ് തേരസാസിൽ പഠിക്കാൻ പറ്റാത്തതിലെ ദുഃഖം പങ്കുവച്ച് മമ്മൂട്ടി

ലോ കേളേജിൽ പഠിച്ചിരുന്നപ്പോൾ സുന്ദരികളെ കാണാൻ പല തവണ സെന്റ് തെരേസാസിനു മുന്നിലൂടെ മാർച്ച് നടത്തിയിരുന്നു; അന്നു നോക്കിയിരുന്ന കുട്ടികളിൽ പലരും സദസിലുണ്ടാകും; ആണായി പിറന്നതുമൂലം സെന്റ് തേരസാസിൽ പഠിക്കാൻ പറ്റാത്തതിലെ ദുഃഖം പങ്കുവച്ച് മമ്മൂട്ടി

കൊച്ചി: ആണായി പിറന്നതുമൂലം തനിക്കുണ്ടായ ഒരു വലിയ നഷ്ടം പങ്കുവച്ചിരിക്കുന്നു സൂപ്പർ സ്റ്റാർ മമ്മൂട്ടി. കൊച്ചി സെന്റ് തേരേസാസ് കോളജിൽ പഠിക്കാൻ പറ്റാതിരുന്നതിലുള്ള ദുഃഖമാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. കോളജിലെ തെരേസിയൻ വീക്കിനു സമാപനം കുറിച്ച് തെരേസിയൻ നൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പൂർവ വിദ്യാർത്ഥികളുടേയും സംഗമ വേദിയിൽ ലോ കോളേജ് പഠന കാലത്തെ മധുര സ്മരണകൾ പങ്കുവച്ചു മമ്മൂട്ടി. ഇവിടെ പഠിക്കാൻ കഴിയാത്തത് ഒരു തീര നാഷ്ടമായിരുന്നെങ്കിലും പിന്നീട്, പരിപാടികളിൽ ഇവിടെ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. ഇന്നും ഈ വേദിയിൽ പറയാനായി തമാശകൾ ഉൽപ്പെടെ പലതും തയാറാക്കിയാണു വന്നത്. പക്ഷേ ഈ സദസു കണ്ടപ്പോൾ അതെല്ലാം മറന്നു പോയി.

ലോ കോളജിൽ പഠിക്കുന്ന കാലത്ത് സെന്റ് തെരേസാസ് കോളജിലെ സുന്ദരികളെ കാണാൻ പലതവണ മാർച്ച് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ലോ കോളജിൽ നിന്ന് മേനക ജംഗ്ക്ഷനിലേക്കും തിരിച്ചും പല തവണ മാർച്ച് ചെയ്തിട്ടുണ്ട്. സെന്റ് തെരേസാസിലെ കുട്ടികളെ കാണുകയായിരുന്നു ലക്ഷ്യം. അന്നു ഞങ്ങളൊക്കെ നോക്കിയിരുന്ന പലരും ഇപ്പോൾ ഈ സദസിലുണ്ടാവും.

കലാലയങ്ങൾ അക്ഷരാർഥത്തിൽ കലകൾക്കു കൂടി പ്രാധാന്യം നൽകണമെന്നും മമ്മൂട്ടി പറഞ്ഞു. ശ്രീശാന്ത്, പേളി മാണി തുടങ്ങിയ താരങ്ങളും അർധരാത്രിയോളം നീണ്ട തെരേസിയൻ നൈറ്റിൽ വിവിധ സമയങ്ങളിലായി അതിഥികളായെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP