Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിൽ അല്ല വളർന്നതെങ്കിലും മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ; എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തിൽ തന്നെ സംസാരിക്കണം;നന്നായി വായിക്കുന്ന ഉമ്മച്ചി കഥകളൊക്കെ ഉറക്കെ വായിച്ച് തരുമായിരുന്നു; മമ്മൂട്ടിയുടെ മകൾ സുറുമിക്ക് പറയാനുള്ളത്

നാട്ടിൽ അല്ല വളർന്നതെങ്കിലും മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ; എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തിൽ തന്നെ സംസാരിക്കണം;നന്നായി വായിക്കുന്ന ഉമ്മച്ചി കഥകളൊക്കെ ഉറക്കെ വായിച്ച് തരുമായിരുന്നു; മമ്മൂട്ടിയുടെ മകൾ സുറുമിക്ക് പറയാനുള്ളത്

ലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിയുടെ മകൾ സുറുമിയെ ഇപ്പോൾ അറിയപ്പെടുന്നത് ചിത്രകാരിയെന്ന പേരിലാണ്.മമ്മൂട്ടിയുടെ മകൾ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടതെങ്കിൽ ഇപ്പോൾ നല്ലൊരു ചിത്രക്കാരി എന്ന നിലയിലേക്കായി മാറിയിരിക്കുന്നു സുറുമിയുടെ വളർച്ച. ചിത്രരചനയുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ സുറുമി താൻ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദർശനത്തിനായി ഒരുങ്ങുകയാണ്. ഇതിനിടെയിൽ ഏഷ്യാവില്ലെയ്ക്ക് നല്കിയ അഭിമുഖത്തിൽ ഇഷ്ടങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സുറുമി ആദ്യമായി മനസ് കുറന്നു.

സിനിമ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ സിനിമയെ ഏറെ ഇഷ്ടവും പേടിയുമാണന്ന് സുറുമി വ്യക്തമാക്കി. ക്യമാറയുടെ മുമ്പിൽ തന്നെ നിൽക്കുവാൻ ഏറെ നാണമാണന്ന് പറഞ്ഞ സുറുമി ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും എന്നാൽ നല്ല ചിത്രം എടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല എന്നും സുറുമി കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും സുറുമി പറയുന്നു. എപ്പോഴും തിരക്കാണെങ്കിൽ പോലും കുടുംബകാര്യങ്ങളിൽ വാപ്പച്ചി വളരെയെറെ ശ്രദ്ധയുള്ളയാളാണ്. നാട്ടിലല്ല ഞങ്ങൾ വളർന്നതെങ്കിൽ കൂടി മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ. എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തിൽ തന്നെ സംസാരിക്കണം'- സുറുമി പറയുന്നു. എന്നാൽ ഇക്കാര്യത്തിലെല്ലാം അമ്മയുടെ പിന്തുണ ഏറെ വലുതാണെന്നും സുറുമി വ്യക്തമാക്കുന്നു.

നന്നായി വായിക്കുന്നയാളാണ് ഉമ്മച്ചി. കഥകളൊക്കെ ഉറക്കെ വായിച്ച് തരുമായിരുന്നു. അങ്ങനെയാണ് മലയാളത്തോട് ഒരടുപ്പം തോന്നിയത്. ഒരു കുടുംബം എങ്ങനെ കൊണ്ടുപോകണമെന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത് ഉമ്മച്ചിയിലൂടെയാണെന്നും സുറുമി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP