Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാതൽ ഷൂട്ടിനിടെ ഇടവേള, വിശ്രമിക്കാൻ അടുത്തുള്ള വീട്ടിൽ കയറി; കുശലാന്വേഷണവുമായി മമ്മൂട്ടി: വിഡിയോ വൈറൽ

കാതൽ ഷൂട്ടിനിടെ ഇടവേള, വിശ്രമിക്കാൻ അടുത്തുള്ള വീട്ടിൽ കയറി; കുശലാന്വേഷണവുമായി മമ്മൂട്ടി: വിഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ കാതൽ ഷൂട്ടിനിടെ നടന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്.

ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ. മമ്മൂട്ടി സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിന്റെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു.

പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്നാണ് പ്രായമായ സ്ത്രീ മമ്മൂട്ടിയോട് പറഞ്ഞത്. സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP