Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിലെ തിരക്കുള്ള റോഡിൽ സൈക്കിൾ സവാരി നടത്തുന്ന മമ്മൂക്കയുടെ ഫോട്ടോ വൈറൽ; നടൻ ഷൂട്ടിനായി റോഡിലിറങ്ങിയത് കനത്ത സുരക്ഷയിൽ

കൊച്ചിയിലെ തിരക്കുള്ള റോഡിൽ സൈക്കിൾ സവാരി നടത്തുന്ന മമ്മൂക്കയുടെ ഫോട്ടോ വൈറൽ; നടൻ ഷൂട്ടിനായി റോഡിലിറങ്ങിയത് കനത്ത സുരക്ഷയിൽ

ണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നാണ മമ്മൂക്കയുടെ സൈക്കിൾ സവാരി. വ്യായാമത്തിന്റെ ഭാഗമായി നടൻ എന്നും സൈക്കിൾ സവാരി നടത്താറുണ്ടെങ്കിലും കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ ഇങ്ങനെ ഒരു സൈക്കിൽ സവാരി നടത്തുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ അച്ചാ ദിൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് കൊച്ചി നഗരത്തിലെ തിരക്കുള്ള റോഡിലൂടെ മമ്മൂട്ടി സൈക്കിൾ സവാരി നടത്തിയത്.സൈക്കിളിൽ താരത്തെ പ്രതീക്ഷിക്കാത്തതിനാൽ തന്നെ ആദ്യം ആരും മമ്മൂട്ടിയെ ശ്രദ്ധിച്ചില്ല. ഒളിക്യാമറകൾ വച്ചായിരുന്നു ഷൂട്ടിങ് പുരോഗമിച്ചതിനാൽ തന്നെ ആരും മൈൻഡ് ചെയ്തത് പോലുമില്ല.

എന്നാൽ താരത്തെ തിരിച്ചറിഞ്ഞതോടെ ആരാധകർ തടിച്ചു കൂടി. ബഹളമാകുമെന്ന് കണ്ടപ്പോൾ താരം ഉടൻ തന്നെ കാറിൽ കയറി. കാച്ചിയിൽ ഏറെ തിരക്കുള്ള എം ജി റോഡ്, നോർത്ത് ഓവർ ബ്രിഡ്ജ്, ബ്രോഡ്‌വേ എന്നിവിടങ്ങളിലൂടെയായിരുന്നു മമ്മൂട്ടി സൈക്കിളിൽ യാത്ര ചെയ്തത്.

ചിത്രത്തിലെ നായിക മാൻസി ശർമയെ മുന്നിലിരുത്തിയുള്ളനടന്റെ സൈക്കിൾ സവാരിയുടെ ഫോട്ടോയും ഇതിനൊടപ്പം പ്രചരിക്കുന്നുണ്ട്. മെഗാ സ്റ്റാർ സൈക്കിളിൽ സവാരി നടത്തുന്നത് കണ്ടവർക്കെല്ലാം അതൊരു കൗതുക കാഴ്ചയായി.

അങ്ങനെ കണ്ടുനിന്നവരാരോ ആണ് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിലിട്ടത്. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രധാന വാഹനമാണ് ഈ സൈക്കിൽ. ചിത്രത്തിന്റെ പോസ്റ്ററിലും മറ്റുമൊക്കെ ഈ സൈക്കിളിൽ തന്നെയാണ് മമ്മൂട്ടി എത്തുന്നത്.

ഇമാനുവൽ എന്ന ചിത്രത്തിനായും മമ്മൂട്ടി കൊച്ചിയിലെ തിരക്കിൽ ഇറങ്ങിയിരുന്നു. അന്ന് സ്‌കൂട്ടർ ആയിരുന്നു വാഹനം. കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇമ്മാനുവെൽ ലാസ്റ്റ് സപ്പർ എന്നീ ചിത്രങ്ങൾക്ക് ശേഷം സിൽ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിന് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മണിയൻ പിള്ള രാജു, രൺജിപണിക്കർ, അബു സലീം, കുഞ്ചൻ, പി. ബാലചന്ദ്രൻ, സുധീർ കരമന, കിഷോർ, ചാലി പാല, ഷാനി, ജെയ്‌സ്, ഹരീഷ്, ജയകൃഷ്ണൻ, ഗോകുലൻ, പാഷാണം ഷാജി, ജിഷാദ്, പ്രദീപ് കോട്ടയം, ശശി കോഴിക്കോട്, മോളിച്ചേച്ചി, സേതുലക്ഷ്മി, പോളി, ബിന്ദു, പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP