Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി അച്ഛനും മകനും ഭയ്യാ ഭയ്യാമാരായി തമിഴകത്ത് തകർക്കും; മമ്മൂട്ടിയുടെ സഹോദരനായി ദുൽഖർ തമിഴ് ചിത്രത്തിൽ

ഇനി അച്ഛനും മകനും ഭയ്യാ ഭയ്യാമാരായി തമിഴകത്ത് തകർക്കും; മമ്മൂട്ടിയുടെ സഹോദരനായി ദുൽഖർ തമിഴ് ചിത്രത്തിൽ

മ്മൂട്ടിയെയും മകനെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചവർക്ക് ഇതാ സന്തോഷവാർത്ത്. മമ്മൂട്ടിയും മകൻ ദുൽക്കറും ഹോദരന്മാരായി സ്‌ക്രീനിലെത്തുന്നു. ഇത് പക്ഷേ തമിഴിലാണെന്ന് മാത്രം. ഇത്തവണ മമ്മൂക്ക തമിഴകത്തേക്ക് എത്തുന്നത് മകനായ സൂപ്പർതാരം ദുൽഖറിന്റെ കൈയും പിടിച്ചാണ്.

തമിഴ് സംവിധായകൻ ലിംഗു സ്വാമിയാണ് അച്ഛനെയും മകനെയും സഹോദരന്മാരാക്കുന്ന മായാജാലം നടത്താനൊരുങ്ങുന്നത്. 'ബാംഗ്ലൂർ ഡെയ്‌സ്'ൽ ദുൽക്കർ നടത്തിയ പ്രകടനം ലിംഗു സ്വാമിക്ക് ഇഷ്ടപ്പെട്ടതിനാൽ, ദുൽക്കറിനെ വച്ചൊരു ചിത്രമെടുക്കാൻ ശ്രമം നടത്തിയെങ്കിലും ചില കാരണങ്ങളാൽ സാധിച്ചിരുന്നില്ല. ഇപ്പോഴാവട്ടെ, മലയാളസിനിമയിലെ ഏറ്റവും പ്രശസ്തരായ അച്ഛനെയും മകനെയുംസഹോദരന്മാരുടെ വേഷത്തിൽ ഒരു സിനിമയിൽ അവതരിപ്പിക്കാനാണ്ലിംഗുസ്വാമിയുടെ തീരുമാനം.


മമ്മൂട്ടിയും ദുൽക്കറും സഹോദരന്മാരാവുന്ന ചിത്രത്തിന്റെകരാറുകളൊന്നുമായിട്ടില്ല. ലിംഗുസ്വാമിയുടെ ഇപ്പോഴത്തെ തിരക്കുകൾ കഴിഞ്ഞ ശേഷമായിരിക്കും മമ്മൂട്ടി ദുൽക്കർ ചിത്രത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുക.


ആനന്ദം എന്ന ചിത്രത്തിലൂടെ മമ്മൂട്ടയും ലിങ്കുസ്വാമിയും നേരത്തെ ഒന്നിച്ചിട്ടുണ്ട്. ചിത്രം തമിഴകത്ത് ബോക്‌സോഫീസ് ഹിറ്റുമായിരുന്നു. ദുൽഖറും മമ്മട്ടിയും ഒന്നിക്കുന്നത് കാണാൻ കാത്തിരുന്ന മലയാളികൾക്ക് വാർത്തകൾ ശരിയാണെങ്കിൽ ഇതൊരു പുതിയ അനുഭവമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP