Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ എല്ലാമായ അർജ്ജുൻ; കാമുകന്റെ ചാരത്ത് ചേർന്ന് നില്ക്കുന്ന ചിത്രം പങ്ക് വച്ച് പ്രണയം തുറന്ന് പറഞ്ഞ് മലൈക അറോറ; പ്രണയം സ്ഥിരീകരിച്ചത് അർജ്ജുൻ കപൂറിന്‌ പിറന്നാൾ ആശംസ നേർന്ന് കൊണ്ട്‌; പ്രണയജോഡികൾ പിറന്നാൾ ആഘോഷിക്കാൻ ന്യൂയോർക്കിൽ

എന്റെ എല്ലാമായ അർജ്ജുൻ; കാമുകന്റെ ചാരത്ത് ചേർന്ന് നില്ക്കുന്ന ചിത്രം പങ്ക് വച്ച് പ്രണയം തുറന്ന് പറഞ്ഞ് മലൈക അറോറ; പ്രണയം സ്ഥിരീകരിച്ചത് അർജ്ജുൻ കപൂറിന്‌ പിറന്നാൾ ആശംസ നേർന്ന് കൊണ്ട്‌; പ്രണയജോഡികൾ പിറന്നാൾ ആഘോഷിക്കാൻ ന്യൂയോർക്കിൽ

ർജുൻ കപൂറും മലൈക അറോറയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. അർബാസുമായി വേർപിരിഞ്ഞ് മലൈക അർജുനോടൊപ്പം പൊതു വേദികളിലടക്കം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്. കോഫി വിത്ത് കരൺ ടിവി ഷോയിലൂടെ സംവിധായകൻ കരൺ ജോഹർ വരെയും ഇക്കാര്യം സ്ഥിരികരിക്കുകയും മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് അർജുൻ കപൂർ തുറന്ന് പറയുകയും ചെയ്തപ്പോൾ മലൈക ഇതിനോട് പ്രതികരിക്കാതെ മാറിനില്ക്കുകയായിരുന്നു, എന്നാലിപ്പോൾ ഇനടൻ അർജുൻ കപൂറുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ മലൈക അറോറ.

അർജുൻ കപൂറിന്റെ 34-ാം പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മലൈക തങ്ങൾക്കിടയിലുള്ള ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നത്.അർജുന്റെ 34-ാം പിറന്നാൾ സമ്മാനമായാണ് ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തൽ. ജന്മദിനാശംസകൾ നൽകുന്നതിനൊപ്പം ലൗവ് ആൻഡ് ഹാപ്പിനെസ് ഓൾവെയ്‌സ് എന്ന് മലൈക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലൈക്കയും അർജ്ജുനും ഒന്നിച്ചു നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇതാണ് മലൈകയുടെ വാക്കുകൾ: 'ഹാപ്പി ബർത് ഡേ, മൈ ക്രേസി, ഇൻസേൻലി ഫണ്ണി ആൻഡ് അമേസിങ് അർജുൻ കപൂർ. ലൗവ് ആൻഡ് ഹാപ്പിനെസ് ഓൾവെയ്‌സ്'

നടനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാനിൽ നിന്ന് 2017ൽ ആണ് മലൈക വിവാഹമോചനം നേടിയത്. 19 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. 45 വയസ്സുള്ള മലൈകയും 32 വയസ്സുള്ള അർജുൻ കപൂറും തങ്ങളുടെ പ്രണയത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും ക്രൂരമായ ട്രോളുകളായും കമന്റുകളായും പരിഹസിക്കപ്പെട്ടിട്ടുണ്ട്.

ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും ഇപ്പോൾ ജോലിയിലാണ് ശ്രദ്ധയെന്നുമായിരുന്നു അർജുൻ കപൂറിന്റെ മറുപടി. അർജുനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മുൻപ് മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

എന്തായാലും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോർക്കിലേക്ക് പറന്നിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവർ മുംബൈയിൽ നിന്നും പുറപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP