Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കറുത്ത പക്ഷികളിൽ ബാലതാരമായെത്തിയ മാളവിക നായർ ഇനി നായിക; ചിത്രത്തിന്റെ കഥയാണ് എന്നെ ആകർഷിച്ചത്; പഠനത്തോടൊപ്പം സിനിമയും കൊണ്ടു പോകണം; ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് എത്തുമ്പോൾ മാളവിക നായർക്ക് പറയാനുള്ളത്

കറുത്ത പക്ഷികളിൽ ബാലതാരമായെത്തിയ മാളവിക നായർ ഇനി നായിക; ചിത്രത്തിന്റെ കഥയാണ് എന്നെ ആകർഷിച്ചത്; പഠനത്തോടൊപ്പം സിനിമയും കൊണ്ടു പോകണം; ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് എത്തുമ്പോൾ മാളവിക നായർക്ക് പറയാനുള്ളത്

റുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. മമ്മൂട്ടിയുടെ മകളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാർഡും നേടി മാളവിക. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്നു മാളവിക. അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി. രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെരുമയിൽ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാല താരത്തിൽ നിന്നു നായിക നിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.

ജോൺസൺ എസ്തപാൻ സംവിധാനം ചെയ്യുന്ന ഡഫേദാർ എന്ന സിനിമയിലൂടെയാണു മാളവിക നായികയാകുന്നത്. ചിത്രത്തിന്റെ കഥയാണ് ഇതിലേക്ക് ആകർഷിച്ചത്. സാധാരണ എല്ലാ സിനിമയിലും നായകൻ ഉണ്ടാവും. എനിക് ഇതിൽ നായകനില്ല. കഥ പോകുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്. പഠനത്തോടൊപ്പം സിനിമയും കൊണ്ടു പോകണം എന്നാണ് ആഗ്രഹം മാളവിക പറയുന്നു.

ഇതുവരെ ഞാൻ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണു ഡഫേദാറിലെ അമല എന്ന കഥാപാത്രം. വളരെ മോഡേണും സ്മാർട്ടുമായ പെൺകുട്ടി. നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കിയ അവളുടെ ജീവിതത്തിലുണ്ടാവുന്ന വലിയൊരു ദുരന്തം ഉൾപ്പെടെ വൈകാരികമായ ഒട്ടേറെക്കാര്യങ്ങൾ സിനിമയിലുണ്ട്. അതായിരുന്നു വെല്ലുവിളിയും. എന്റെ സ്വഭാവ രീതികളുമായി സാമ്യങ്ങളുമുള്ള കഥാപാത്രമാണ്. അങ്ങനെയൊരു വേഷം ചെയ്യുന്നതും ആദ്യം. നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ നൃത്തം ചെയ്യാൻ അവസരം കിട്ടിയതും ഈ സിനിമയിലാണ്. അതും ഇളയരാജ സാർ ഒരുക്കിയ പാട്ടിനൊപ്പം. മാളവിക പറയുന്നു.

ആദ്യ സിനിമ ശ്രദ്ധിക്കപ്പെടുകയും സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തതോടെ മാളവികയെത്തേടി അവസരങ്ങൾ എത്തി. യെസ് യുവർ ഓണർ, മായ ബസാർ, ശിക്കാർ, കണ്ഡഹാർ... തുടങ്ങി സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിച്ചു. സിദ്ദീഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്ത ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിൽ സർക്കാർ സ്‌കൂളിൽ നിന്നു സിബിഎസ്ഇ സ്‌കൂളിലേക്കു മാറ്റപ്പെടുന്ന വിദ്യാർത്ഥിനി നേരിടുന്ന ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളുമെല്ലാം മികവുറ്റതാക്കിയാണു രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം നേടിയത്. രണ്ടു വർഷം മുൻപു ജയറാം കൈലാസ് സംവിധാനം ചെയ്ത 'അക്കൽദാമയിലെ പെണ്ണ്' എന്ന സിനിമയിലും ശ്രദ്ധേയമായ മുഴുനീള വേഷത്തിൽ അഭിനയിച്ചിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP