Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ മലൈക എത്തിയത് സ്ലീവ്ലെസ് മാക്സിക്കൊപ്പം സ്ലിപ്പറും സൺഗ്ലാസും ധരിച്ച്; ചൂടൻ ലുക്കുമായി സിംപിൾ വസ്ത്രം അണിഞ്ഞെത്തിയ നടിക്ക് നേരെ ട്രോളുമായി സോഷ്യൽമീഡിയ; നടിയെ കണ്ടാൽ മുത്തശ്ശിയെ പോലെ ഉണ്ടെന്ന് വിമർശകർ

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ മലൈക എത്തിയത് സ്ലീവ്ലെസ് മാക്സിക്കൊപ്പം സ്ലിപ്പറും സൺഗ്ലാസും ധരിച്ച്; ചൂടൻ ലുക്കുമായി സിംപിൾ വസ്ത്രം അണിഞ്ഞെത്തിയ നടിക്ക് നേരെ ട്രോളുമായി സോഷ്യൽമീഡിയ; നടിയെ കണ്ടാൽ മുത്തശ്ശിയെ പോലെ ഉണ്ടെന്ന് വിമർശകർ

ഫാഷന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെ വെല്ലാൻ അധികമാരും കാണില്ല. വസ്ത്രങ്ങളിലടക്കം വ്യത്യസ്ത പരീക്ഷിക്കുന്നവരാണ് ഇവരിൽ മിക്കവരും. അതിൽ ഫാഷൻ ലോകത്തെ വ്യത്യസ്ത വേഷങ്ങളുടെ ഉടമയാണ് മലൈക അറോറ. വേദികൾക്കനുസരിച്ച് വസ്ത്രം ധരിച്ചാണ് മലൈക ആരാധക ശ്രദ്ധ നേടിയത്.എന്നാൽ അതെ ആരാധകരാണ് ഇപ്പോൾ വിമർശനളുമായി നടിക്ക് നേരെ തിരിയുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളിലൂടെ ട്രോളാക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ് നടി. ഒലീവ് ഗ്രീൻ മാക്സി ഡ്രസ് ധരിച്ചെത്തിയതിനാണ് നടിക്കു നേരെ ട്രോൾ വന്നിരിക്കുന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മലൈക ധരിച്ച വേഷമാണ് ചർച്ചയായത്.

ഒലിവ് ഗ്രീൻ മാക്സി ഡ്രസാണ് താരം ധരിച്ചിരുന്നത്. സ്ലീവ്ലെസ് മാക്സിക്കൊപ്പം സ്ലിപ്പറും സൺഗ്ലാസുമാണ് മലൈക ധരിച്ചിരുന്നത്. എന്നാൽ മലൈകയുടെ ഈ സിംപിൾ ലുക്കിനും സോഷ്യൽ മീഡിയയിൽ വിമർശമാണ് ഉയർന്നത്. നൈറ്റിയാണോ ?. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?. എന്തിന് ശരീരം പ്രദർശിപ്പിക്കുന്നു?. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിച്ചത്.

45കാരിയായ മലൈക 33കാരനായ അർജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിങ് നടത്തിയപ്പോഴുള്ള ഫോട്ടോസും പുറത്തു വന്നിരുന്നു. ഇതോടെയാണ് മലൈകയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. മലൈകയ്ക്ക് അർജുനേക്കാൾ 12 വയസ് കൂടുതലാണ്. ഇതാണ് മലൈകയ്ക്ക് നേരെയുള്ള സൈബർ ആക്രമണം വ്യാപകമായത്. അതേസമയം, സൈബർ ആക്രമണങ്ങളിിൽ മൗനം പാലിച്ചിരിക്കുകയാണ് മലൈക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP