Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ സൽമാൻ; പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചത് 'ലക്കി ഭാസ്‌കർ' എന്ന ചിത്രം; സിനിമ ഒരുങ്ങുന്നത് തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ സൽമാൻ; പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചത് 'ലക്കി ഭാസ്‌കർ' എന്ന ചിത്രം; സിനിമ ഒരുങ്ങുന്നത് തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പിറന്നാൾ ദിനത്തിൽ സൂപ്പർതാരം ദുൽഖർ സൽമാന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സിത്താര എന്റെർറ്റൈന്മെന്റ്‌സ് നിർമ്മിച്ച് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര് 'ലക്കി ഭാസ്‌കർ' എന്നാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‌കർ.

ധനുഷിനെ നായകനാക്കി ഒരുക്കിയ 'വാത്തി'യുടെ വലിയ വിജയത്തിന് ശേഷമെത്തുന്ന വെങ്കി അറ്റ്‌ലൂരി ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ന്മെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ബിഗ് ബജറ്റ് ചിത്രമായ ലക്കി ഭാസ്‌കർ നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

വാത്തി'യിലെ സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കിയ ജിവി പ്രകാശ് കുമാറാണ് ലക്കി ഭാസ്‌കറിന് സംഗീതമൊരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ എഡിറ്റർ നവീൻ നൂലിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.രചനയും സംവിധാനവും: വെങ്കി അറ്റ്‌ലൂരി, സംഗീതം: ജി വി പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP