Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികളുടെ സൂപ്പർ ഹിറോ നിർമ്മാതാവിന് മാംഗല്യം; ലിസ്റ്റിൻ സ്റ്റീഫന്റെ വധു ബ്രിട്ടീഷ് മലയാളി; ആശംസകളുമായി താര നിര

മലയാളികളുടെ സൂപ്പർ ഹിറോ നിർമ്മാതാവിന് മാംഗല്യം; ലിസ്റ്റിൻ സ്റ്റീഫന്റെ വധു ബ്രിട്ടീഷ് മലയാളി; ആശംസകളുമായി താര നിര

തീരെചെറിയ പ്രായത്തിലും മലയളത്തിലും തമിഴിലും അനേകം സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫന് മനം പോലെ മാംഗല്യം. മലയാളത്തിലെ ന്യൂ ജനറേഷൻ ട്രന്റിന് തുടക്കമിട്ട ട്രാഫിക്കിന്റെ നിർമ്മാതാവായ ലിസ്റ്റിൻ തൊട്ടതെല്ലാം പൊന്നാക്കി സൂപ്പർഹിറോ നിർമ്മാതാവിന്റെ പരിവേഷം നേടിയ വ്യക്തിയാണ്.

ട്രാഫിക് മുതൽ ഹൗ ഓൾഡ് ആർ യു വരെ ലിസ്റ്റിന്റെ സിനിമാ ജീവിതത്തിൽ ഹിറ്റിന്റെ കഥകൾ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം കോട്ടയത്തെ കുടുംബ വീട്ടിൽ നടന്ന ക്‌നാനായ രീതിയിലുള്ള മനസ്സമ്മത ചടങ്ങിൽ മഞ്ജുവാര്യരും, തമിഴ് നടൻ ശരത് കുമാറും അടക്കം അനേകം പ്രമുഖർ ഒഴുകിയെത്തിയത് ഈ വിജയ ഫോമുലയോടുള്ള ബഹുമതി കൊണ്ട് തന്നെ.

സൂപ്പർ ഹിറ്റ് നിർമ്മാതാവിന് വധുവായെത്തുന്നത് ഒരു ബ്രിട്ടീഷ് മലയാളി പെൺകൊടിയാണ്. ലണ്ടനിലെ ലിവർപൂളിൽ താമസിക്കുന്ന ബെനിറ്റാ ജേക്കബുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ജന്മനാടായ കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള ലിസ്റ്റിന്റെ വീട്ടിൽ വച്ചാണ് നടന്നത്. ലിസ്റ്റിൻ ഉഴവൂരിൽ പണിത പുതിയ വീടിന്റെ വെഞ്ചരിപ്പും ഇതിനോടനുബന്ധിച്ച് ഇന്നലെ നടന്നു.

ബെനീറ്റ ജേക്കബ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ചെക്കർ ആയി വിരമിച്ച ജേക്കബ് മൂരിക്കുന്നേലിന്റെയും എൻ.എച്ച് എസിൽ സ്റ്റാഫ് നേഴ്‌സായ സീസമ്മയുെടയും മകളാണ്. ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രിയെടുത്ത ബെനീറ്റ പോസ്റ്റ് ഗ്രാജ്വേഷൻ വിദ്യാർത്ഥിനിയാണ്. ലിസ്റ്റിൻ ഉഴവൂർ മൂടിക്കുന്നേൽ പരേതനായ സ്റ്റീഫന്റെയും ലിസിയുടെയും മകനാണ്.

ഇരു കുടുംബങ്ങളിലെയും ബന്ധുമിത്രാദികൾക്ക് പുറമേ മലയാളസിനിമയിലെ പല പ്രമുഖരുടെയും തമിഴ്‌നടൻ ശരത് കുമാർ, ഭാര്യ രാധിക ശരത് കുമാർ, മഞ്ജു വാര്യർ, ലാലു അലക്‌സ്, ബാബു ആന്റണിഎന്നിവർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തി.

തമിഴിൽ രണ്ടു ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞ ലിസ്റ്റിൻ തമിഴ് നടനും എംഎൽഎ യുമായ ശരത് കുമാറിന്റെ സിനിമയിലെ ബിസിനസ് പാർട്ണറുമാണ്.

ഒരു കാലത്ത് സൂപ്പർഹിറ്റുകൾകൊണ്ട് മലയാള സിനിമയുടെ സജീവ സാന്നിധ്യമായിമാറിയ ജൂബിലി പ്രൊഡക്ഷൻസ്‌പോലെ കോട്ടയം ജില്ലയിൽ നിന്ന് മലയാള സിനിമയിൽ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്ലിസ്റ്റിനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ മാജിക് ഫ്രെയിംസും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP