Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതിൽ ഇപ്പോൾ സന്തോഷിക്കുന്നു; അഭിലാഷിനെ പ്രേമിച്ച് തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ; വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ: തകർന്നു പോയ വിവാഹ ജീവിതത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വാചാലയായി ലെന

വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചതിൽ ഇപ്പോൾ സന്തോഷിക്കുന്നു; അഭിലാഷിനെ പ്രേമിച്ച് തുടങ്ങിയത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ; വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ: തകർന്നു പോയ വിവാഹ ജീവിതത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വാചാലയായി ലെന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. തന്നേക്കാൾ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയിൽ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോൾഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലിൽ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തിന്റെ കാര്യത്തിലും ലെനയ്ക്ക് വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ താലികെട്ടി സ്വന്തമാക്കിയത്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേർ പിരിഞ്ഞു. എനന്നാൽ കല്ല്യാണം കഴിക്കുമ്പോൾ തന്നെ വിവാഹ ബന്ധത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിൽ ഇപ്പോൾ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനത്തിൽ ഇപ്പോൾ സന്തോഷമുണ്ടെന്നും ലെന പറയുന്നു.

'ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004-ൽ പിജി പൂർത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നാണ്. കുട്ടികൾ വേണ്ടെന്നുള്ള ആ തീരുമാനത്തിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട്. രണ്ടുപേർ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതിൽ കുഴപ്പമില്ല. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണഅടെന്നും ലെന പറയുന്നു.

ജീവിതത്തിൽ തെറ്റും ശരിയും ഇല്ല, ട്രയൽസ് ആൻഡ് ഇറേഴ്സ് അല്ലേ...ഒരു തീരുമാനത്തെ ഓർത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീർന്ന സമയത്തു ഡിവോഴ്സ് ചെയ്തു ഇപ്പോൾ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.' ലെന പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP