Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോളിവുഡിൽ ഹോട്ട് തരംഗം തീർക്കാൻ റായ് ലക്ഷ്മി; നടിയുടെ ആദ്യ മുഴുനീള ബോളിവുഡ് ചിത്രത്തിന്റെ ചൂടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബോളിവുഡിൽ ഹോട്ട് തരംഗം തീർക്കാൻ റായ് ലക്ഷ്മി; നടിയുടെ ആദ്യ മുഴുനീള ബോളിവുഡ് ചിത്രത്തിന്റെ ചൂടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബോളീവുഡിൽ അല്പം ഹോട്ടായി തിളങ്ങാനൊരുങ്ങുകയാണ തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷ്മി. നേഹ ദൂപിക നായികയായി എത്തിയ ഇറോട്ടിക് ത്രില്ലർ ജൂലിയുടെ രണ്ടാം ഭാഗത്തിലെ നായികയായാണ് റായ് ലക്ഷ്മി ബോളീവുഡിൽ എത്തുന്നത്. ദീപക് ശിവദാസാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഹോട്ട് ലുക്കിലാണ് പോസ്റ്ററിൽ റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു നാട്ടിൻ പുറത്തുകാരിയായ യുവതി സിനിമയിലെ നായികയായി മാറുന്നതാണ് ജൂലി2ന്റെ കഥ. അതീവ ഗ്ലാമറായി എത്തുന്ന ചിത്രത്തിൽ ബിക്കിനി വേഷത്തിലും റായ് ലക്ഷ്മി എത്തുന്നുണ്ട്. ബോളീവുഡിൽ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. സൊനാക്ഷി നായികയായ മുരുകദോസ് ചിത്രത്തിൽ അതിഥി വേഷത്തിൽ റായ് ലക്ഷ്മി എത്തുന്നുണ്ട്.

ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി താരം വലിയ രീതിയിൽ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോർട്ടുകൾ. യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തിൽ റായ് ലക്ഷ്മി ബിക്കിനിയിലും പ്രത്യക്ഷപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP