Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രീകരണത്തിനായി പച്ചച്ചായം തേച്ച് ഹനുമാൻ വേഷത്തിൽ ചാക്കോച്ചൻ നടന്നത് പത്ത് ദിവസം; വള്ളിം തെറ്റി പുള്ളിം തെറ്റിയിലെ ലൊക്കേഷൻ വിശേഷങ്ങൾ

ചിത്രീകരണത്തിനായി പച്ചച്ചായം തേച്ച് ഹനുമാൻ വേഷത്തിൽ ചാക്കോച്ചൻ നടന്നത് പത്ത് ദിവസം; വള്ളിം തെറ്റി പുള്ളിം തെറ്റിയിലെ ലൊക്കേഷൻ വിശേഷങ്ങൾ

അറുപതുകളിലും എഴുപതുകളിലും ഒരുപാട് പുണ്യപുരാണ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള കുഞ്ചാക്കോയുടെ കൊച്ചുമകൻ കുഞ്ചാക്കോ ബോബൻ ഒരു പുരാണകഥയിലെ വേഷത്തിൽ സിനിമയിൽ എത്തുന്നു. ഹനുമാനായാണ് ചാക്കോച്ചൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുക. വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബൻ ഹനുമാന്റെ വേഷത്തിൽ എത്തുന്നത്.

ചായമൊക്കെ തേച്ച് ഗദയും പിടിച്ചാണ് ചാക്കോച്ചൻ ചിത്രത്തിൽ ഹനുമാനായി വേഷമിടുന്നത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഉത്സവ ചിത്രീകരണത്തിനായി രാത്രിയും പകലും പച്ചച്ചായം തേച്ച് ഹനുമാൻ വേഷത്തിലായിരുന്നു ചാക്കോച്ചൻ.

ചിത്രത്തിൽ ഹനുമാനാട്ടം എന്ന കലാരൂപത്തിനു വേണ്ടിയാണ് ചാക്കോച്ചൻ പുരാണ വേഷത്തിൽ എത്തുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം സംവിധായകൻ ഉൾപെടെയുള്ള അണിയറ പ്രവർത്തകർ പച്ചച്ചായം തേച്ച് ചാക്കോച്ചന്റെ ഹനുമാൻ വേഷത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ഋഷി ശിവകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാലിനിയുടെ സഹോദരി ശാമിലിയാണ് നായിക. തൊണ്ണൂറുകളിലെ കഥയാണ് ചിത്രം പറയുന്നത്. അക്കാലത്തെ ഒരു തീയേറ്ററിലെ പ്രൊജക്ടർ ഓപ്പറേറ്റർ ആയിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഫൈസൽ ലത്തീഫാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിക്കുന്നു. ചിത്രം വിഷു റീലീസ് ആയി തിയറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP