Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിറ്റ് പ്രണയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; ജമുനാപ്യാരിയിൽ കുഞ്ചാക്കോ ബോബനും നമിതയും

ഹിറ്റ് പ്രണയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; ജമുനാപ്യാരിയിൽ കുഞ്ചാക്കോ ബോബനും നമിതയും

ലയാള സിനിമയിലെ ഹിറ്റ് പ്രണയ ജോഡികൾ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും നമിതാ പ്രമോദും വീണ്ടും ഒന്നിക്കുന്നു. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോപോയിന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം വളരെ വ്യത്യസ്തമായ പേരുള്ള ഒരു ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മായാബസാർ, സിൽമ നടൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ജമുനാപ്യാരി എന്ന ചിത്രത്തിലാണ് ഇവരെത്തുന്നത്. ഇതൊരു പ്രണയചിത്രമല്ലെന്നും ത്രില്ലറിന്റെ അംശങ്ങളുള്ളൊരു റോഡ് മൂവിയാണെന്നും തോമസ് പറയുന്നു.

അപൂർവ്വമായ ഇനത്തിൽപ്പെട്ട ഒരു ആടാണ് ജമുനാപ്യാരി. ഇത്തരം ആടിന് ഭാരം കുറവായിരിക്കുമെങ്കിലും നല്ല ഉയരമാണ്. ചിത്രത്തിൽ ആടിന് വളരെയധികം പ്രാധാന്യമുണ്ട്. നാല് പേരടങ്ങുന്ന ഒരു സംഘത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

കുഞ്ചോക്കോയോടൊപ്പം ജോയ് മാത്യു, ചെന്പൻ വിനോദ്, നീരജ് മാധവ് എന്നിവരാണ് യാത്രയ്ക്ക് പോകുന്നത്. ഇവർക്കെല്ലാവർക്കും ഒരു പോലെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലുള്ളത്. കുഞ്ചോക്കോ അവതരിപ്പിക്കുന്ന കഥാപാത്രവും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവുമായുള്ള ബന്ധവും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ പത്തിന് പാലക്കാട് ആരംഭിക്കും.

ഇത് മൂന്നാം തവണയാണ് കുഞ്ചാക്കോയും നമിതയും സിനിമയിൽ ജോഡി ചേരുന്നത്. നേരത്തേ ഇവർ ഒന്നിച്ച പുള്ളിപ്പുലിയും ആട്ടിൻകുട്ടികൾക്കും പുറമേ ലോ പോയിന്റും വൻ ഹിറ്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP