Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ഞിന് പേരിട്ടോയെന്ന് യേശുദാസിന്റെ ചോദ്യം; എന്റെ പേര് തിരിച്ചിട്ടാൽ മകന്റെ പേരാകുമെന്ന് ചാക്കോച്ചന്റെ മറുപടി; ബോബൻ കുഞ്ചാക്കോയെന്ന് പേര് ഇട്ടതോടെ ചരിത്രം ആവർത്തിച്ച് നടൻ; ഇതിനൊരു അവസാനമില്ലെയെന്ന ചോദിച്ച് സോഷ്യൽമീഡിയയും

കുഞ്ഞിന് പേരിട്ടോയെന്ന് യേശുദാസിന്റെ ചോദ്യം; എന്റെ പേര് തിരിച്ചിട്ടാൽ മകന്റെ പേരാകുമെന്ന് ചാക്കോച്ചന്റെ മറുപടി; ബോബൻ കുഞ്ചാക്കോയെന്ന് പേര് ഇട്ടതോടെ ചരിത്രം ആവർത്തിച്ച് നടൻ; ഇതിനൊരു അവസാനമില്ലെയെന്ന ചോദിച്ച് സോഷ്യൽമീഡിയയും

തിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞ് അതിഥിയുടെ വരവ് ആരാധകരും ആഘോഷമാക്കി. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാർത്ത കുഞ്ചാക്കോ ബോബൻ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.സന്തോഷ വാർത്ത താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് കുഞ്ഞിനെന്ത് പേരിടും എന്നായിരുന്നു ആരാധകർക്കിടയിലെ ചർച്ച.

കഴിഞ്ഞ ദിവസം മഴവിൽ മനോരമയുടെ അവാർഡ് പരിപാടിയിൽ കുഞ്ഞിന്റെ പേര് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്. പരിപാടിയിൽ സംബന്ധിച്ച യേശുദാസ് അച്ഛനായതിൽ കുഞ്ചാക്കോയെ അഭിനന്ദിച്ച ശേഷം മകന് എന്താണ് പേരിട്ടിരിക്കുന്നതെന്ന് ചോദിച്ചു. തന്റെ പേര് തിരിച്ചിട്ടാൽ മകന്റെ പേരായി എന്നായിരുന്നു ചിരിച്ചുകൊണ്ട് താരത്തിന്റെ മറുപടി. ബോബൻ കുഞ്ചാക്കോ എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

പേരിടലിലൂടെ ചരിത്രം ആവർത്തിക്കുകയാണ് ചെയ്തതാണ്. ബോബൻ കുഞ്ചാക്കോ എന്നുതന്നെയാണ് കുഞ്ചാക്കോയുടെ അച്ഛന്റെ പേര്. തന്റെ പേര് തിരിച്ചിട്ടാണ് അദ്ദേഹം മകന് പേരിട്ടത്. ആ രീതി ആവർത്തിക്കുകയാണ് മകനും ചെയ്തത്.

മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. ബോബൻ കുഞ്ചാക്കോയുടെ പിതാവിന്റെ പേര് എം.കുഞ്ചാക്കോ എന്നായിരുന്നു. പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്‌സൽ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചൻ-പ്രിയ ദമ്പതികൾക്ക് കുഞ്ഞുണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP